എസ്ബിഐ നിക്ഷേപ പലിശ കുറച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 25 ജൂലൈ 2009 (11:06 IST)
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദീര്‍ഘകാല നിക്ഷേപങ്ങളുടെ കുറച്ചു. ആറ് മാസത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 0.25 - 0.5 ആയാണ് കുറച്ചത്. തിങ്കളാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

രണ്ടു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനം പലിശയാണ് പുതുക്കിയ നിരക്ക്. എട്ടുമുതല്‍ പത്തുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന 7.75 ശതമാനമാണ് ബാങ്കിന്‍റെ ഉയര്‍ന്ന പലിശ നിരക്ക്. ഒരു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്ക് ബാധകം.

കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് ആറാം തവണയാണ് എസ് ബി ഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറയ്ക്കുന്നത്. 20 ശതമാനം കുറവാണ് നിരക്കുകളില്‍ ബാങ്ക് വരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :