എല്‍‌ഐസി രണ്ട് ലക്ഷം കോടി നിക്ഷേപിക്കും

മുംബൈ| WEBDUNIA|
PRO
നടപ്പുസാമ്പത്തിക വര്‍ഷം എല്‍‌ഐസി രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്‍മാന്‍ ടി‌എസ് വിജയന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 1,64,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 51,000 കോടി രൂപ ഇക്വിറ്റിയിലും 52,000 കോടി രൂപ ഗവണ്‍‌മെന്‍റ് സെക്യൂരിറ്റികളിലും ബാക്കി തുക വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ബോണ്ടുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 33,000 കോടി രൂപയുടെ പുതിയ പ്രീമിയം ലഭിച്ചതായി ടി‌എസ് വിജയന്‍ വ്യക്തമാക്കി. മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് 33' ശതമാനം വര്‍ദ്ധനയാണിത്. മൊത്തം 1,29,000 കോടി രൂപയുടെ പ്രീമിയം ആണ് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ദ്ധനയാണിത്.

1,76,000 കോടി രൂപയുടെ പ്രീമിയം ആണ് നടപ്പുസാമ്പത്തിക വര്‍ഷം കമ്പനി ലക്‍ഷ്യമിടുന്നത്. ലക്‍ഷ്യം മറികടക്കാനാകുമെന്ന് ടി‌എസ് വിജയന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,53,000 കോടി രൂപയുടെ പ്രീമിയം ആണ് കമ്പനി സ്വരൂപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :