എല്‍ ആന്‍ഡ് ടിയുടെ അറ്റാദായം ഉയര്‍ന്നു

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 27 ജൂലൈ 2010 (15:02 IST)
ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. കമ്പനിയുടെ അറ്റാദായം 15.2 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായ വരുമാനം 666 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 578 ബില്യന്‍ രൂപയായിരുന്നു.

ആദ്യപാദത്തിലെ പാറ്റിലും വര്‍ധനയുണ്ടായിട്ടുണ്ട്. നടപ്പ് വര്‍ഷം ആദ്യപാദത്തില്‍ 1,598 കോടി രൂപ പാറ്റിലൂടെ നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 1,020 കോടി രൂപയായിരുന്നു. ആദ്യപാദത്തില്‍ കമ്പനി 15,626 കോടി രൂപയുടെ ഉപഭോക്താക്കളെ നേടി. മുന്‍ വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ 63 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്.

ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ഓര്‍ഡര്‍ ബുക്കിംഗ് 1,07,816 കോടി രൂപയിലെത്തിയിട്ടുണ്ട്. അറ്റ വില്‍പ്പനയും ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ അറ്റവില്‍പ്പനയിലൂടെ കമ്പനി 7,835 കോടി രൂ‍പയുടെ വരുമാനം നേടി. ഇത് 6.4 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :