എട്ടു കമ്പനികളുടെ നഷ്ടം 20,000 കോടി

മുംബൈ| WEBDUNIA|
രാജ്യത്തെ ഏറ്റവും വലിയ എട്ട് കമ്പനികളുടെ വിപണി മൂലധനത്തില്‍ കഴിഞ്ഞ വാരം 20,000 കോടി രൂപയുടെ നഷ്ടം നേരിട്ടു. കഴിഞ്ഞ വാരത്തില്‍ ആഭ്യന്തര വിപണികളില്‍ സമ്മിശ്രപ്രതികരണമായിരുന്നു. സെന്‍സെക്സ് 17000 പോയിന്റില്‍ തിരിച്ചെത്തിയ വാരം കൂ‍ടിയാണ് കഴിഞ്ഞുപോയത്.

കഴിഞ്ഞ വാരത്തില്‍ പ്രമുഖ പത്ത് കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഭെല്ലും മാത്രമാണ് നേട്ടം കൈവരിച്ചത്. ജൂണ്‍ ഒന്നിലെ കണക്കുകള്‍ പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭെല്‍ ഓഹരികളുടെ വിപണി വില 8,062.29 കോടി രൂപയാണ്.

ഐ ടി മേഖലയിലെ പ്രമുഖ ഓഹരിയായ ഇന്‍ഫോസിസാണ് വന്‍ നഷ്ടം നേരിട്ടത്. പത്തില്‍ എട്ടു കമ്പനികള്‍ക്ക് നേരിട്ടത് 20,311.5 കോടി രൂപയാണ്. കഴിഞ്ഞ വാരത്തില്‍ ഇന്‍ഫോസിസിന് 5,563.18 കോടി രൂപ നഷ്ടം നേരിട്ടു. എഫ് എം സി ജി മേഖലയിലെ പ്രമുഖ ഓഹരിയായ ഐ ടി സിയാണ് വന്‍ നഷ്ടം നേരിട്ടത്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഒ എന്‍ ജി സി, എന്‍ ടി പി സി ഓഹരികള്‍ക്ക് 4,087.24 കോടി രൂപയുടെ നഷ്ടം നേരിട്ടു. ഒ എന്‍ ജി സിക്ക് 2,149.56 കോടി നഷ്ടമായപ്പോള്‍ എന്‍ ടി പി സിക്ക് 1,937.68 കോടി രൂപ ഇടിഞ്ഞു. ഇന്‍ഫോസിസ് ടെക്നോളജീസാണ് ഇടിവില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ടി സി എസ്, എസ് ബി ഐ, എം എം ടി സി, ഐ ടി സി, ഭാരതി എയര്‍ടെല്‍ ഓഹരികളും നഷ്ടത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :