വിപണി സജീവമാക്കാന്‍ ആംവെ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 23 ജൂണ്‍ 2010 (13:17 IST)
വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളിലൂടെയും സവിശേഷമായ തന്ത്രങ്ങളിലൂടെയും റീറ്റെയ്‌ലിംഗ്‌ വിപണിയില്‍ മികച്ച പ്രകടനം തുടരുന്ന ആംവെ എന്റര്‍പ്രൈസസ്‌ ലിമിറ്റഡ് രാജ്യത്തെ വിപണി സജീവമാക്കാന്‍ ലക്‍ഷ്യമിടുന്നു. നടപ്പ് വര്‍ഷം 22 ശതമാനം വളര്‍ച്ചയാണ് ആംവെ ലക്‍ഷ്യമിടുന്നത്. 2012 വര്‍ഷം അവസാ‍നത്തോടു കൂടി 20 ബില്യന്‍ രൂപയുടെ വരുമാനം നേട്ടമാണ് ആംവെ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,400 കോടി രൂപയുടെ വില്‍പ്പന നടത്താന്‍ കഴിഞ്ഞതായി കമ്പനി അറിയിച്ചു.

ഇന്ത്യന്‍ വിപണിക്ക്‌ അനുയോജ്യമായ രൂപത്തിലും അളവിലും സവിശേഷമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയും 4.5 ലക്ഷത്തോളം വരുന്ന സമര്‍ത്ഥരായ സംരംഭകരുടെ നിര പടുത്തുയര്‍ത്തിയും മുന്നേറുകയാണ്‌ ആംവെ. 1998ല്‍ ഇന്ത്യയില്‍ നിന്നുള്ള കമ്പനിയുടെ വിറ്റുവരവ് 9.1 ദശലക്ഷം രൂപയായിരുന്നു എങ്കില്‍ 2009 വര്‍ഷത്തില്‍ ഇത് 14 ബില്യന്‍ രൂപയായി ഉയര്‍ന്നിട്ടുണ്ടെന്ന് കമ്പനി പ്രസിഡന്റ് ദിപ്താര്‍ഗ് ഭട്ടാര്‍ജി അറിയിച്ചു.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംവെ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 1.51 ബില്യന്‍ രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്ന് 60 കോടി രൂപയുടെ വിറ്റുവരവാണ് ആംവെ നേടിയത്. ആംവെയ്‌ക്ക്‌ മികച്ച ബിസിനസ്‌ നല്‍കുന്ന അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. 85000 ആംവെ ബിസിനസ്‌ സംരംഭകരാണ്‌ കേരളത്തിലുള്ളത്.

ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നെസ്‌, കോസ്‌മെറ്റിക്‌സ്‌ എന്നീ വിഭാഗങ്ങളില്‍ ഈ വര്‍ഷം നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയ ആംവെ 2009ലും ഈ വിഭാഗങ്ങളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കും. ആംവെയുടെ വരുമാനത്തിന്റെ പകുതിയോളം ഈ വിഭാഗത്തില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. പുതിയ ഉല്‍പ്പന്നങ്ങള്‍ ഹെല്‍ത്ത്‌, ബ്യൂട്ടി വിഭാഗത്തില്‍ ആംവെയുടെ നേതൃസ്ഥാനം ഒന്നുകൂടി ശക്തിപ്പെടുത്തുമെന്നും മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :