എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ടും, 15 മിനിറ്റ് നടക്കാനുള്ള ദൂരത്തില്‍ സൌകര്യങ്ങളും

മുംബൈ| WEBDUNIA| Last Modified ബുധന്‍, 8 ജനുവരി 2014 (09:24 IST)
PRO
2016 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ലഭിച്ചെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിയമിച്ച നചികേത് മോര്‍ സമിതി ശുപാര്‍ശചെയ്തു.

രാജ്യത്ത് എവിടെയും 15 മിനിറ്റ് നടക്കാനുള്ള ദൂരത്തിനിടയില്‍ പണം പിന്‍വലിക്കാനും അടയ്ക്കാനുംമറ്റുമുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സേവനമെത്തിക്കാന്‍ പ്രത്യേകബാങ്കുകള്‍ തുടങ്ങണമെന്നതുള്‍പ്പെടെയുള്ള സമഗ്രപരിഷ്‌കാരങ്ങളാണ് സമിതി നിര്‍ദേശിച്ചിരിക്കുന്നത്.

2016 ജനുവരി ഒന്നിനകം രാജ്യത്ത് 18 വയസ്സുതികഞ്ഞ ഓരോ പൗരനും സുരക്ഷിതമായ ഇലക്‌ട്രോണിക് ബാങ്ക് അക്കൗണ്ട് ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സമൂഹത്തിലെ എല്ലാവിഭാഗങ്ങള്‍ക്കും സാമ്പത്തികസേവനം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാനായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് സമിതിയെ നിയോഗിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :