കനിഷ്ക: ഇന്ദര്‍ജിത്തിന് 9 വര്‍ഷം കൂടി തടവ്

ടൊറന്റോ| WEBDUNIA| Last Modified ശനി, 8 ജനുവരി 2011 (12:12 IST)
വിമാനം ബോംബ് വച്ച് തകര്‍ത്ത കേസിലെ പ്രതി ഇന്ദര്‍ജിത് സിംഗ് റയാത്തിന് ഒമ്പത് വര്‍ഷം കൂടി തടവ് ശിക്ഷ നല്‍കി. വാന്‍‌കൂവര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇതേ കേസില്‍ 15 വര്‍ഷം തടവ് ശിക്ഷ ലഭിച്ചയാളാണ് ഇന്ദര്‍ജിത്. കേസിലെ മറ്റു പ്രതികളായ റിപുദാമന്‍ സിംഗ്, അജയ്ബ് സിംഗ് എന്നിവരുടെ വിചാരണവേളയില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാണ് ശിക്ഷ.

1985 ന് ആണ് എയര്‍ ഇന്ത്യന്‍ വിമാനമായ കനിഷ്ക ബോംബ് വച്ച് തകര്‍ത്തത്. മോണ്ട്രിയലില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രാ മധ്യേ ആണ് വിമാനം പൊട്ടിത്തെറിച്ചതും 329 പേര്‍ കൊല്ലപ്പെട്ടതും. കനിഷ്ക അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ജപ്പാനിലെ നാറിത വിമാനത്താവളത്തില്‍ ഒരു സ്യൂട്ട്‌കേസില്‍ സൂക്ഷിച്ച ബോംബ് പൊട്ടി രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ട് സ്ഫോടനങ്ങള്‍ക്കും ആവശ്യമായ ബോംബ് നിര്‍മ്മിക്കുന്നതിന് സഹായിച്ചു എന്ന് ഇന്ദര്‍ജിത്ത് കുറ്റസമ്മതം നടത്തിയിരുന്നു.

ഇന്ദിരാഗാന്ധിയുടെ ‘ബ്ലൂസ്റ്റാര്‍ ഓപ്പറേഷനി’ല്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് വേണ്ടി ഖാലിസ്ഥാന്‍ ഭീകരരായിരുന്നു സ്ഫോടനം ആസൂത്രണം ചെയ്തത്. എന്നാല്‍, ആര്‍ക്ക് വേണ്ടിയാണ് ബോംബ് നിര്‍മ്മിച്ചതെന്നും ആരാണ് സ്ഫോടനങ്ങള്‍ക്ക് ഉത്തരവിട്ടത് എന്നും അറിയില്ല എന്നായിരുന്നു ഇന്ദര്‍ജിത് കോടതിയില്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :