മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ എം ടി എസ് ഓണത്തിന് പ്രത്യേക ഓഫര്‍ അവതരിപ്പിച്ചു. 599 രൂപ വിലയുള്ള കളര്‍ ഹാന്‍ഡ് സെറ്റ് വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷക്കാലം മറ്റ് എം ടി എസ് ഫോണുകളിലേക്ക് സൗജന്യ കോളുകള്‍ വിളിക്കാമെന്നതാണ് ഓഫര്‍.
ഇതിന് പുറമെ ഇരട്ടി ടോക്ക്‌ടൈം ലഭിക്കുന്ന ഓഫറും ലഭ്യമാണ്. 10, 20, 30, 50 രൂപയുടെ സാധാരണ ടോപ്പപ്പുകള്‍ക്ക് ഇരട്ടി ടോക്ക്‌ടൈമും ലഭിക്കുമെന്ന് എം ടി എസ് ഇന്ത്യയുടെ കേരള സര്‍ക്കിള്‍ മാര്‍ക്കറ്റിംഗ് മേധാവി ഇളങ്കോ എന്‍ പറഞ്ഞു.
എം ടി എസ്സിന്റെ ഇന്‍റര്‍നെറ്റ് ഡാറ്റാ സേവനമായ എംബ്ലേയ്‌സ് വാങ്ങി 398 രൂപയുടെ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു മാസക്കാലം 4 ജി ബി യുടെ സൗജന്യ ഉപയോഗം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.