ഋഷികേശ് നായരെ ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യുട്ടീവ് ഓഫിസറായി നിയമിച്ചു. അടുത്ത മാസമായിരിക്കും ഋഷികേശ് ഇന്‍ഫോപാര്‍ക്കില്‍ എത്തുക. ഇന്‍ഫോപാര്‍ക്കിന്റെ സിഇഒ ജിജോ ജോസഫ് ആയിരുന്നു. അദ്ദേഹം ഒഴിഞ്ഞ സ്ഥാനത്തെക്കാണ് ഋഷികേശ് എത്തുക.
ഇന്‍ഫോപാര്‍ക്കിന്റെ സിഇഒ ചുമതല തല്‍കാലികമായി ബാലകിരണിനായിരിക്കും. ഇന്‍ഫോപാര്‍ക്ക് ഐടി ഡപ്യൂട്ടി സെക്രട്ടറിയാണ് ബാലകിരണ്‍. ഋഷികേശ് ചുമതലയേല്‍ക്കും വരെയായിരിക്കും ബാലകിരണിന്റെ ഈ അധിക ചുമതല.
ഇന്‍ഫോപാര്‍ക്ക് സിഇഒ തെരഞ്ഞെടുപ്പ് നാലു പേരുടെ പാനലിലാണ് തീരുമാനിക്കുക. ഗോരഖ്പൂര്‍ ഐഐടിയില്‍ നിന്ന് എംബിഎ ബിരുദമുള്ളയാളാണ് ഋഷികേശ്. ഇന്‍ഫോസിസിലും ഒറാക്കിളിലും ഋഷികേശ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഋഷികേശ് ഇപ്പോള്‍ യുഎസ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി ഷെര്‍വിന്‍ വില്യംസിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ അദ്ദേഹം സീനിയര്‍ ഇംപ്ലിമെന്റേഷന്‍ മാനേജരാണ്.