പ്രമുഖ ഐടി കമ്പനിയായ മഹീന്ദ്ര സത്യത്തിലെ ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധന വൈകും. സാധാരണ ജൂണിന് മുമ്പായി നടപ്പിലാക്കുന്ന ശമ്പള വര്‍ധന ഇത്തവണ ഒക്ടോബര്‍ മുതലേ ഉണ്ടാകു.
കമ്പനിയുടെ എച്ച്ആര്‍ വിഭാഗം മേധാവി ടി ഹരി ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ശമ്പളവര്‍ധന വൈകുമെന്ന കാര്യം വ്യക്തമാകുന്നത്. പ്രവര്‍ത്തന മികവ് കൈവരിക്കാന്‍ കമ്പനി കിണഞ്ഞു പരിശ്രമിക്കുകയാണെന്നും സാധാരണ നിലയിലേക്ക് എത്താന്‍ ബിസിനസ് യൂണിറ്റുകളെല്ലാം ഓവര്‍ടൈം പണിയെടുക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.
രാജ്യത്തെ പ്രമുഖ ഐടി കമ്പനികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വിപ്രോ എന്നിവയൊക്കെ ശമ്പളവര്‍ധന നടപ്പാക്കികഴിഞ്ഞു.