ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 55 കോടി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 55 കോടിയിലുമധികമാണെന്ന് പഠന റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ പ്രകാരം മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 55.48 കോടിയാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മെയ് മുതല്‍ ജൂലൈ വരെയായിരുന്നു പഠനം നടത്തിയത്.

സ്വകാര്യ വ്യവസായ സംരംഭമായ ജക്‌സ്റ്റനാണ് പഠനം നടത്തിയത്. ഇന്ത്യയില്‍ മൊത്തം 77.39 കോടി സിംകാര്‍ഡാണ് വിതരണം ചെയ്തിരിക്കുന്നത്. അതില്‍ പ്രവര്‍ത്തനക്ഷമമായുള്ളത് 64.34 കോടി കണക്ഷനുകളാണ്. സെല്‍ഫോണ്‍ സര്‍വീസിനായി ഉപയോഗിക്കുന്നത് 55.48 കോടി സിം കാര്‍ഡുകളാണ്.

രാജ്യത്ത് മൊബൈല്‍ ഫോണിലൂടെ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2.38 കോടിയാണ്. കൂടാതെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 14.32 കോടിയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :