ഇന്ത്യന്‍ വിപണി പിടിക്കാന്‍ മെഴ്സിഡസ് വാഹനങ്ങള്‍

WEBDUNIA|
PRO
PRO
ആഗോള തലത്തില്‍ ശ്രദ്ധേയമായ പുത്തന്‍ മോഡലുകള്‍ ഇന്ത്യയിലെ എത്തിച്ച് വിപണി വീണ്ടും പിടിക്കാന്‍ ഒരുങ്ങുകയാണു മെഴ്‌സിഡസ് ബെന്‍സ്. മെഴ്‌സിഡസ് കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയ ബെന്‍സ് എ-ക്ളാസിനൊപ്പം ബി ക്ളാസ് ഡീസല്‍ കാറും ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ്. പുതിയ മോഡലുകള്‍ ഇന്ത്യയിലിറക്കുന്നത്തോടെ രാജ്യത്തെ ആഢംബര കാര്‍ വിപണിയില്‍ വീണ്ടും ഒന്നാമതെത്താനാകുമെന്നാണ് ബെന്‍സിന്റെ വിലയിരുത്തല്‍.

മെഴ്‌സിഡസ് ആഗോള വിപണിയില്‍ കഴിഞ്ഞാഴ്ച പുറത്തിറക്കിയ പുതിയ എസ് ക്ലാസിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകളും ഇന്ത്യയില്‍ എത്തിക്കുന്നുണ്ട്. ബെന്‍സ് എസ് ക്ലാസ് പുതിയ മോഡല്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. യാത്രക്കാര്‍ക്ക് ഉന്മേഷം പകരുന്ന മാസാജ് സിസ്‌റ്റം, പിന്നിലെ സീറ്റുകളില്‍ ഇന്റഗ്രേറ്റഡ് ടെലിഫോണ്‍ തുടങ്ങിയ നവീന സംവിധാനങ്ങളും മികച്ച പ്രവര്‍ത്തന ശേഷിയുള്ള 24 സ്പീക്കറുകളുള്ള ത്രി ഡി സൌണ്ട് സിസ്‌റ്റവും ഈ മോഡലിന്റെ ആകര്‍ഷണമാണ്.

4.7 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിനാണ് എസ് ക്ളാസിലുപയോഗിച്ചിരിക്കുന്നത്. ഇന്ധനക്ഷമത കൂട്ടുന്നതിന് അലുമുനിയം ഹൈബ്രിഡ് ബോഡിഷെല്ലാണ് ഉപയോഗിച്ചിട്ടുള്ളത്. റോഡിന്റെ സ്വഭാവമനുസരിച്ച് സസ്‌പെന്‍ഷനില്‍ മാറ്റം വരുത്താവുന്ന മാജിക് ബോഡി കണ്‍‌ട്രോള്‍ സിസ്‌റ്റം, രാത്രിയിലെ യാത്രക്കായി നൈറ്റ് വ്യൂ അസിസ്‌റ്റ് പ്ളസ് സിസ്‌റ്റം എന്നിവ എസ് ക്ളാസിന്റെ മാറ്റു കൂട്ടുന്നു.

ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം മെഴ്സിഡസിന് നഷ്ടകണക്കായിരുന്നു. ബിഎംഡബ്ള‌യു, ഔഡി തുടങ്ങിയ പ്രമുഖ കമ്പനികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.

എസ് ക്ളാസിന്റെ വരവോടെ ആഢംബര കാര്‍ വിപണിയില്‍ മത്സരം ശക്തമാവും. ബി എം ഡബ്ള്യയു 7 സീരീസ്, ഔഡി എ 8, ജാഗ്വര്‍ എക്സ് ജെ എന്നിവയോട് മത്‌സരിക്കാനാണ് എസ് ക്ളാസ് എത്തുന്നത്. 67 ലക്ഷം രൂപയാണ് യു കെയില്‍ അവതരിപ്പിച്ച എസ് ക്ളാസിന്റെ വില. മെഴ്സിഡസിന്റെ പൂനെയിലെ പ്ലാന്റിലാണ് ബെന്‍സ് എസ് ക്ളാസ് അസംബ്ലി ചെയ്യാനാണ് കമ്പനി ഉദേശിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :