ഇനി സ്റ്റോറില്‍ ചെല്ലുമ്പോള്‍ നോക്കാന്‍ ചില ഫോണുകള്‍
കൊച്ചി|
WEBDUNIA|
PRO
ആപ്പിള്‍ ഐ ഫോണ്‍ 5 സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചു നടന്ന ചടങ്ങില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോണ്‍ 5 അവതരിപ്പിച്ചത്. നാല് ഇഞ്ചാണ് സ്ക്രീന്‍, 8 മെഗാപിക്സെല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. ഐഓഎസ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 40,000നും 46,000 ഇടയ്ക്കാണ് വില.
സോളോ എ 1000
അഞ്ച് ഇഞ്ച് ഫാബ് ലറ്റ് വിഭാഗത്തില്‍ സോളോയുടെ ആദ്യ മോഡലാണ് എ1000. 1280x720 പിക്സല്‍ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഇതിനും. എട്ടു മെഗാപിക്സലിന്റെ പ്രധാന ക്യാമറയാണ്.രു ജിബി റാം, നാലു ജിബി ഇന്റേണല്‍ മെമ്മറി , 32 ജിബി മെമ്മറി കാര്‍ഡ് പിന്തുണ ഇവ ഫോണ്‍ നല്‍കുന്നു. 13,990 രൂപയാണ് വില.
മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ കാന്‍വാസ് 2 എ 110
ആന്‍ഡ്രോയിഡ് ഒഎസാണ് ഉപയോഗിച്ചിരിക്കുന്നത്. അഞ്ചിഞ്ചാണ് സ്ക്രീന്‍ സൈസ്. 5 മെഗാപിക്സല്‍ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്.
വിന്‍ഡോസ് പ്ലാറ്റ് ഫോമുള്ള സ്മാര്‍ട്ട് ഫോണിന് നാലിഞ്ചാണ് സ്ക്രീന്‍ വലുപ്പം. അഞ്ചു മെഗാപിക്സല്‍ ക്യാമറ പിന്‍ഭാഗത്തുണ്ട്. 800 മെഗാഹെട്സ് ക്വാള്‍കോം പ്രോസസറുപയോഗിക്കുന്ന ഫോണിന് 256 എംബി ആണ് റാം ശേഷി. ഇന്റേണല്‍ മെമ്മറി നാലു ജിബി.ഇതില്‍ 2.88 ജിബി ഉപയോഗിക്കാന്‍ കിട്ടും.1300 എംഎച്ച് ബാറ്ററി ത്രീ ജി കണക്ഷനില്‍ 8.4 മണിക്കൂര്‍ സംസാരസമയം നല്കും. ഭാരം 129 ഗ്രാം.
സാംസംങ് ഗ്യാലക്സി വൈ ഡുയോസ്
ആന്‍ഡ്രോയ്ഡ് 2.3 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഡ്യുവല്‍ സിം ഫോണാണിത്. 3.14 ഇഞ്ച് കപ്പാസിറ്റിവ് ഡിസ്പ്ലേ ,832 മെഗാഹെട്സ് പ്രോസസര്‍ , മൂന്നു ജിബി ഇന്റേണല്‍ മെമ്മറി, രണ്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറ എന്നിവ പ്രധാന സാങ്കേതിക വിവരങ്ങള്‍ . 32 ജിബി വരെ കപ്പാസിറ്റിയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഗ്യാലക്സി വൈയില്‍ ഉപയോഗിക്കാം.
മൈക്രോമാക്സ് നിഞ്ജ 4 എ89
പുതിയ ഫോണിന് 6299രൂപയാണ് വില. നാലിഞ്ച് സ്‌ക്രീന്‍ എന്നതാണ് നിഞ്ജയുടെ ആകര്‍ഷണം. സ്‌ക്രീന്‍വലിപ്പത്തില്‍ മാത്രമൊതുങ്ങുന്നില്ല മൈക്രോമാക്‌സ് നിഞ്ജയുടെ പെരുമ. ആന്‍ഡ്രോയിഡ് 4.0വെര്‍ഷനിലാണ് ആ ത്രീജി ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ജിഗാഹെര്‍ട്‌സ് സിപിയു., 1മൂന്ന്മെഗാപിക്‌സല്‍ ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, അസിസ്റ്റഡ് ജി.പി.എസ്. എന്നിവയും നിഞ്ജയുടെ സവിശേഷതകളാകുന്നു.
320 X 480 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 3.2 ഇഞ്ച് സ്‌ക്രാച്ച് റെസിസ്റ്റന്റ് ടച്ച്‌സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷന്‍, 800 മെഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എംബി റാം എന്നിവയാണ് ഇതിലുള്ളത്.
3.2 മെഗാപിക്‌സല്‍ ക്യാമറ, ബ്ലൂടൂത്ത്, വൈഫൈ, അസിസ്റ്റഡ് ജി.പി.എസ്. എന്നിവയും ഈ ഫോണിലുണ്ട്. ത്രീജി സംവിധാനമുള്ള എക്‌സ്പീരിയ ടിപ്പോയുടെ ഇന്റേണല്‍ മെമ്മറി രണ്ടര ജിബിയാണ്.
കാര്‍ബണ്‍ എ 21
ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് കാര്‍ബൊണ്‍ എ21 പ്രവര്‍ത്തിക്കുന്നത്. 4.5 ഇഞ്ച് കപാസിറ്റീവ്സ്‌ക്രീനാണ് ഇതിനുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, നാല് ജിബി. ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജിബി മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, അസിസ്റ്റഡ് ജിപിഎസ്, 5 എം പി പ്രൈമറി ക്യാമറ. ബ്ലൂടുത്ത്, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയും ഈ ഫോണിലുണ്ട്.