ആരോഗ്യമന്ത്രാലയത്തിന് 37330 കോടി രൂപ അനുവദിക്കുന്നതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം. ഭക്‍ഷ്യസുരക്ഷാ ബില്‍ പാസാക്കും. ഭക്ഷ്യ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. ഭക്ഷ്യസുരക്ഷയ്ക്കായി 10,000 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
പൊതുബജറ്റില്‍ പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിന് 41,564 കോടി രൂപ അനുവദിച്ചു. ആയുര്‍വേദ, യുനാനി വിഭാഗത്തിന് 1,069 കോടി രൂപയും അനുവദിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 4,200 കോടി രൂപയും സര്‍വശിക്ഷാ അഭിയാന് 27,000 കോടി രൂപ അനുവദിച്ചു.
വൃദ്ധര്‍ക്ക് കരുതലും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണനയും നല്‍കുന്ന ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 200 കോടി രൂപ അനുവദിച്ചു.