ആപ്പിളിന്റെ വരുമാനം കുത്തനെ കുറഞ്ഞു; ഇന്ത്യന്‍ വിപണിയില്‍ മികച്ച നേട്ടം

പതിമൂന്ന് വർഷത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആപ്പിളിന്റെ വരുമാനം കുറവ് രേഖപ്പെടുത്തി. വരുമാനത്തില്‍ നഷ്ടം സഭവിച്ചിട്ടും കമ്പനിക്ക് പ്രതീക്ഷയേകുന്നത് ഇന്ത്യൻ വിപണിയാണ്. അമേരിക്കയിലും ചൈനയിലും ആപ്പിള്‍ തിരിച്ചടി നേരിട്ടപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ആപ്പ

ആപ്പിള്‍, അമേരിക്ക, ചൈന, 5-എസ് Apple, America, China, 5-S
rahul balan| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (11:17 IST)
പതിമൂന്ന് വർഷത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആപ്പിളിന്റെ വരുമാനം കുറവ് രേഖപ്പെടുത്തി. വരുമാനത്തില്‍ നഷ്ടം സഭവിച്ചിട്ടും കമ്പനിക്ക് പ്രതീക്ഷയേകുന്നത് ഇന്ത്യൻ വിപണിയാണ്. അമേരിക്കയിലും ചൈനയിലും ആപ്പിള്‍ തിരിച്ചടി നേരിട്ടപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദ റിപ്പോർട്ട് അവതരിപ്പിക്കുന്ന വേളയില്‍ ടിം കുക്ക് അക്കാര്യം എടുത്തു പറഞ്ഞു.

ഇന്ത്യയിലെ വേഗം കുറഞ്ഞ നെറ്റ്‌വർക്കുകൾ ഐഫോൺ വിൽപനയെ ബാധിക്കുന്നുണ്ടെങ്കിലും അമേരിക്കയും ചൈനയും കഴി‍ഞ്ഞാൽ ആപ്പിള്‍ ഉൽപന്നങ്ങൾ ഏറ്റവും കൂടുതല്‍ വിൽപന നടക്കുന്നത് ഇന്ത്യയിലാണ്.

താരതമ്യേന വില കുറഞ്ഞ ഫോണുകളോടാണ് ഇന്ത്യക്കാർക്ക് പ്രിയം. വേഗം കുറഞ്ഞ നെറ്റ്‌വർക്കും സാമ്പത്തിക സ്ഥിതിയുമാണ് ഇതിനു കാരണമെന്നും കുക്ക് പറഞ്ഞു. ഒന്നാം പാദത്തിൽ ചൈനയിലെ ഐഫോൺ വിൽപന 11 ശതമാനം കുറഞ്ഞപ്പോൾ ഇന്ത്യയിൽ 56 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :