ജയം ഉറപ്പിച്ച് ഹിലരിയും ട്രംപും മുന്നേറുന്നു

രണ്ടാം ഊഴം പൂർത്തിയാക്കിയ പ്രസിഡന്റ് ബരാക് ഒബാമയുടെ പിൻഗാമിയെ കണ്ടെത്താൻ അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിലരി ക്ലിന്റനും ഡൊണാൾഡ് ട്രംപും സ്ഥാനാർഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ച് പ്രൈമറികളിൽ ട്രംപും മൂന്നിടങ്ങ‌

വാഷിംടൺ| aparna shaji| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (11:44 IST)
രണ്ടാം ഊഴം പൂർത്തിയാക്കിയ പ്രസിഡന്റ് ബരാക് ഒബാമയുടെ പിൻഗാമിയെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിലരി ക്ലിന്റനും ഡൊണാൾഡ് ട്രംപും സ്ഥാനാർഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ച് പ്രൈമറികളിൽ ട്രംപും മൂന്നിടങ്ങ‌ളിൽ ഹിലരിയും വിജയം കുറിച്ചു.

മേരിലിൻഡ്, ഡെലിവേർ, പെൻസിൽവേനിയ, കണടികറ്റ്, റോഡൈലൻഡ് എന്നീ അഞ്ച് പ്രൈമറികളിലാണ് ട്രംപ് വിജയം കുറിച്ചത്. അതേസമയം, പെൻസിൽവേനിയ, മേരിലിൻഡ്, ഡെലിവേർ എന്നിവിടങ്ങളിലെ ഡെമോക്രറ്റിക് പ്രൈമറിയിൽ ഹിലരി ക്ലിന്റണും വിജയിച്ചു.

എതിരാളികളായ ടെഡ് ക്രൂസിനെയും ജോൺ കസിഷനെയും നിഷ്പ്രയാസം പിന്നിലാക്കികൊണ്ടാണ് ട്രംപിന്റെ മുന്നേറ്റം. എല്ലാ പ്രൈമറികളിലും ട്രംപിന്‌ മികച്ച ഭൂരിപക്ഷമാണ്‌ കിട്ടുന്നത്‌. 1237 ഡെലിഗേറ്റുകളുടെ പിന്തുണ വേണ്ട ട്രംപ്‌ 944 പേരുടെ പിന്തുണ നേടിയാണ്‌ സ്‌ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്‌. ഇതോടെ തെരഞ്ഞെടുപ്പിൽ ഇരുവരും നേർക്കുനേർ വരുമെന്ന കണക്കുകൂട്ടലിലാണ് നിരീക്ഷകർ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :