ആന്‍ഡ്രോയിഡിനെ വിട്ട് ടൈസണുമായി സാംസംങ് എത്തുന്നു!

ചെന്നൈ| WEBDUNIA|
PRO
സാംസംങിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ബഡായും ലിനക്സ് പ്രോഗ്രാമായ ടൈസണും കൂട്ടിച്ചേര്‍ത്ത് ഉടന്‍ വിപണിയിലെത്തുമെന്ന് സൂചന. ഈ യോജിപ്പ് ഉടനുണ്ടാവുമെന്നാണ് സൂചന നല്‍കിയത്. സാംസംങ് മൊബൈല്‍ കമ്പനിയുടെ പ്രസിഡന്റായ ജെ കെ ഷിനാണ്. സാംസങ്ങിന്‍െറ ഭൂരിഭാഗം ഫോണുകളും ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നതാണ്.

ആന്‍ഡ്രോയിഡിനു പകരമായി സാംസംങ് സ്വന്തമായി വികസിപ്പിച്ചെടുത്ത ബഡാ ഓപറേറ്റിംഗ് സിസ്റ്റത്തെ സ്വതന്ത്ര സോഫ്റ്റവെയറായ ടൈസണുമായി കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ മാറ്റങ്ങളോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സാംസംങ്.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ സാംസംഗിന്റേതായി തന്നെ നിലവില്‍ ഉണ്ടെങ്കിലും ബഡാ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംങ് വേവിനു പ്രതീക്ഷിച്ച സ്വീകരണം ലഭിച്ചില്ല.

ഇത് ബഡായുംടൈസണുമായി യോജിപ്പിക്കുമ്പോള്‍ മറികടക്കാനാകുമെന്ന് സാംസംങ് കരുതുന്നു.മോസില്ലയുടെ ഫയര്‍ഫോക്സ്, ബ്ലാക്ബെറി 10, മുന്‍പ് തന്നെ വിപണിയിലുള്ള വിന്‍ഡോസ് 8, ഉടന്‍ ഇതിനോടെല്ലാം മത്സരിക്കാനാണ് ടൈസണ്‍ എത്തുന്നത്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ലിനക്സില്‍ അധിഷ്ഠിതമാണ് ടൈസണ്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എച്ച്ടിഎംഎല്‍ 5 സപ്പോര്‍ട്ട് ചെയ്യും .അറബിക്കഥയിലെ ഭൂതത്തിന്‍റെ രൂപമാണ് ടെസന്‍റെ പ്രശസ്തമായിരിക്കുന്നസിമ്പല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :