ആക്‌സഞ്ച്വര്‍, പ്രിയോണ്‍ ഗ്രൂപ്പിനെ ഏറ്റെടുത്തു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2013 (09:34 IST)
PRO
PRO
ആഗോള ടെക്‌നോളജി, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആക്‌സഞ്ച്വര്‍ പ്രിയോണ്‍ ഗ്രൂപ്പിനെ ഏറ്റെടുത്തു. ജര്‍മനി ആസ്ഥാനമാക്കിയാണ് പ്രിയോണ്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നത്. 1998ല്‍ ആരംഭിച്ച പ്രിയോണ്‍ ഗ്രൂപ്പിന് 330ലേറെ ജീവനക്കാരാണ് ഉള്ളത്.

ആക്‌സഞ്ച്വറിന് ഈ ഏറ്റെടുക്കല്‍ പ്രോഡക്ട് ലൈഫ്‌സൈക്കിള്‍ മാനേജ്‌മെന്റ് സേവന മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഉപകരിക്കും. നിലവിലുള്ള ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാനും ഇടപാടിലൂടെ ആക്‌സഞ്ച്വറിന് കഴിയും. ഏറ്റെടുക്കലിനായി എത്ര തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്താന്‍ ആക്‌സഞ്ച്വര്‍ തയ്യാറായില്ല.

ആക്‌സഞ്ച്വര്‍ ഇന്ത്യയില്‍ ബാംഗ്ലൂര്‍, പുനെ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :