അവസാനം, സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ റിസെര്‍ച്ച് ഇന്‍ മോഷന്‍ വഴങ്ങി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു പരിശോധിക്കാന്‍ കഴിയുന്ന വിധത്തില്‍ ബ്ലാക്ക്‌ബെറി സര്‍വീസ് സെര്‍വര്‍ മുംബൈയില്‍ സ്ഥാപിക്കുകയും ചെയ്തു. അന്വേഷണ ഏജന്‍സികള്‍ക്ക് അക്സസ് ചെയ്യാവുന്ന തരത്തില്‍ സെര്‍വര്‍ സ്ഥാപിച്ചില്ലെങ്കില്‍ ബ്ലാക്ക്‌ബെറി ഇന്ത്യയില്‍ നിന്ന് പുറത്തുപോകണം എന്ന നില വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
റിസര്‍ച്ച് ഇന്‍ മോഷന്‍ മുംബൈയില്‍ സെര്‍വര്‍ സ്ഥാപിച്ച കാര്യം പ്രതിരോധ മന്ത്രാലയം തന്നെയാണ് അറിയിച്ചിരിക്കുന്നത്. ബ്ലാക്ക്‌ബെറി മുംബൈയില്‍ സെര്‍വര്‍ സ്ഥാപിച്ച രീതി പിന്തുടര്‍ന്ന് നോക്കിയയും അവരുടെ പുഷ് മെയ്ല്‍ സര്‍വീസിനുള്ള സെര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുണ്ട്.