ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 7 ജനുവരി 2010 (18:33 IST)
PRO
ഏകദേശം അറുപതോളം പൊതുമേഖലാ സ്ഥാനപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിനായി മറ്റ് മന്ത്രാലയങ്ങളുമായി ധനകാര്യമന്ത്രാലയം ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.
ധനകാര്യമന്ത്രാലയത്തില്‍ പൊതുമേഖലാസ്ഥാനപനങ്ങളുടെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് സുനില്‍ മിത്രയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഖനന കമ്പനിയായ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടും. ഓഹരി വിറ്റഴിക്കലിന് ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞു. കമ്പനിയുടെ ഇരുപത് ശതമാനത്തോളം ഓഹരികളാകും വിറ്റഴിക്കുക. വിപണി മൂല്യമനുസരിച്ച് കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ക്ക് ഏകദേശം 1.5 ബില്യന്‍ യുഎസ് ഡോളര്‍ വിലവരും.
മറ്റ് സാമൂഹ്യ പദ്ധതികളില്‍ വിനിയോഗിക്കാനും ബാധ്യതകള്‍ തീര്‍ക്കാനുമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ നവംബറില്‍ തീരുമാനിച്ചിരുന്നു.