അമേരിക്കയില്‍ ബാങ്ക് തകര്‍ച്ച തുടരുന്നു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
പുതുവര്‍ഷത്തിലും അമേരിക്കയില്‍ ബാങ്ക് തകര്‍ച്ച തുടരുന്നു. ഫ്ലോറിഡ, മിസ്സോറി, ന്യൂ മെക്സിക്കോ, ഒറിഗണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലായി അഞ്ച് ബാങ്കുകള്‍ വെള്ളിയാഴ്ച അടച്ചുപൂട്ടി. ഇതോടെ അമേരിക്കയില്‍ ഈ വര്‍ഷം ഒന്‍പത് ബാങ്കുകള്‍ തകര്‍ന്നു.

ചാര്‍ട്ടര്‍ ബാങ്ക്, മിയാമി ആസ്ഥാനമായുള്ള പ്രീമിയര്‍ അമേരിക്കന്‍ ബാങ്ക്, ബാങ്ക് ഓഫ് ലീട്ടന്‍, കൊളംബിയ റിവര്‍ ബാങ്ക്, എവര്‍ഗ്രീന്‍ ബാങ്ക് എന്നിവയാണ് പുതുതായി അടച്ചുപൂട്ടിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം 140 ബാങ്കുകള്‍ പൂട്ടിയിരുന്നു. 1992ന് ശേഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം നേരിട്ടത്.

ചാര്‍ട്ടര്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബീല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ തയ്യാറായതായി ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു. കൊളംബിയ റിവര്‍ ബാങ്കിനെ കൊളംബിയ സ്റ്റേറ്റ് ബാങ്കില്‍ ലയിപ്പിക്കാന്‍ ധാരണയായി. മറ്റ് ഏറ്റെടുക്കലുകള്‍: എവര്‍ഗ്രീന്‍ ബാങ്ക്- ഉംക്വ ബാങ്ക്, ബാങ്ക് ഓഫ് ലീട്ടന്‍- സണ്‍ഫ്ലവര്‍ ബാങ്ക് എന്നിങ്ങനെയാണ്. പ്രീമിയര്‍ അമേരിക്കന്‍ ബാങ്ക് ഏറ്റെടുക്കാന്‍ ഒരു പുതിയ ബാങ്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷം അമേരിക്കയില്‍ കൂടുതല്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വായ്പാ തിരിച്ചടവുകള്‍ ലഭിക്കാത്തത് ഈ വര്‍ഷവും ബാങ്കുകളെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് വായ്പകളാണ് ബാങ്കുകള്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :