രൂപയ്ക്ക് റേക്കോര്‍ഡ് ഇടിവ്; ഡോളറിന് 50.69 രൂപ

ന്യൂഡല്‍ഹി| WEBDUNIA|
യു‌എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവ് നേരിട്ടു. ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 51 രൂപയെന്ന നിലയിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് വ്യാപാരം നടക്കുന്നത്.

വ്യാഴാഴ്ച രൂപയുടെ മൂല്യം 52 പൈസ ഇടിഞ്ഞ് 50.45/47 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിച്ചത്.
മൂലധന ഒഴുക്കില്‍ നിക്ഷേപകര്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാവുന്നത്. വിദേശ ഫണ്ടുകള്‍ 1.35 ബില്യണ്‍ ഡോളറിന്‍റെ ഇന്ത്യന്‍ ഓഹരികള്‍ ഈ വര്‍ഷം വിറ്റഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 13 ബില്യണ്‍ ഡോളറിന്‍റെ ഓഹരികളാണ് പിന്‍‌വലിച്ചത്.

നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഗണ്യമായ കുറവ് വരാമെന്നതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിന് 54 എന്ന നിലയിലേക്ക് ഇടിയുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആഭ്യന്തര കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യം ഉയര്‍ന്നുതന്നെ നില്‍‌ക്കുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :