മൊത്തവില പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ, മെയിൽ 15.88 ശതമാനം

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (19:13 IST)
ഉപഭോക്‌തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം മെയിൽ കുറഞ്ഞെങ്കിലും മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ വർധന തുടരുന്നു. ഏപ്രിലിൽ 15.08 ശതമാനത്തിൽ നിന്ന് മെയിൽ 15.88 ശതമായാണ് ഉയർന്നത്. കഴിഞ്ഞവർഷം മെയ് മാസത്തിൽ ഇത് 13.11 ശതമാനവുമായിരുന്നു. തുടർച്ചയായി പതിനാലാം മാസത്തിലും ഇരട്ടയക്കത്തിലാണ് മൊത്തവില പണപ്പെരുപ്പം.

പച്ചക്കറികളുടെ വിലയിൽ മാത്രം 56.36 ശതമാനമാണ് വർധന. ഗോതമ്പിന്റെ വില 10.55 ശതമാനവും മുട്ട,മാംസം,മത്സ്യം എന്നിവയുടെ വിലക്കയറ്റം 7.78 ശതമാനമാണ്. മൊത്തവില സൂചികയിൽ വർധന റീട്ടെയ്ൽ സൂചികകൾ സമ്മർദ്ദത്തിലാക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :