യോഗ്യത നേടാൻ ഒരു മത്സരം ബാക്കിനിൽക്കെ ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ച് ഇന്ത്യ

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (13:11 IST)
ഏഷ്യൻ കപ്പ് യോഗ്യതാറൗണ്ടിലെ അവസാന മത്സരം ബാക്കിനിൽക്കെ യോഗ്യത ഉറപ്പിച്ച് ഇന്ത്യ. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പലസ്തീൻ ഫിലിപ്പീൻസിനെ പരാജയപ്പെടുത്തിയതോടെയാണ് യോഗ്യത ഉറപ്പിച്ചത്.

ഇതാദ്യമായാണ് തുടർച്ചയായി രണ്ട് തവണ ഇന്ത്യ ഏഷ്യാ കപ്പ് യോഗ്യത നേടുന്നത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തുന്ന ടീമുകളും ഒപ്പം രണ്ടാം സ്ഥാനക്കാരായി എത്തുന്ന മികച്ച അഞ്ച് ടീമുകളുമാണ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടുക.

ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുണ്ട്. അതിനാൽ തന്നെ അവസാന മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും ഇനി യോഗ്യത നേടാം. നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോങ്ങിനെ തോൽപ്പിക്കാനായാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യയ്ക്ക് യോഗ്യത നേടാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :