ന്യൂഡല്‍ഹി|
Last Modified വെള്ളി, 15 മെയ് 2015 (11:49 IST)
സാധനങ്ങളുടെ മൊത്തവില മുന്‍ കൊല്ലത്തെക്കാള്‍ താഴുന്നു. സര്‍ക്കാര്‍ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍കൊല്ലം ഏപ്രിലിലെക്കാള്‍ 2.65 ശതമാനത്തിന്റെ താഴ്ചയാണ് മൊത്തവില സൂചികയിലുണ്ടായത്.
ഫാക്ടറി നിര്‍മിത ഉല്‍പന്ന വിഭാഗത്തില്‍ 0.52 ശതമാനം വിലയിടിവുണ്ടായി.
ഭക്ഷ്യോല്‍പന്ന വില 5.73 ശതമാനം ഉയര്‍ന്നു. ഇന്ധന- വൈദ്യുതി വില 13 ശതമാനം ഇടിഞ്ഞു. ഉരുളക്കിഴങ്ങിന്റെ വിലയില്‍ 41 ശതമാനം കുറവുണ്ടായി. പച്ചക്കറി വില 1.32 ശതമാനം താഴ്ന്നു. പരിപ്പുവര്‍ഗത്തിന് 15.4 ശതമാനമാണ് വര്‍ധനവ്. മുട്ട- മീന്‍-മാംസം എന്നിവയടങ്ങിയ വിഭാഗത്തില്‍ 4 ശതമാനം വില വര്‍ധനയുണ്ടായി.