മുംബൈ|
aparna shaji|
Last Updated:
ചൊവ്വ, 8 മാര്‍ച്ച് 2016 (16:50 IST)
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനി ബില്യൺ ഡോളർ നിക്ഷേപിച്ചുകൊണ്ട്
കേബിൾ ടിവി രംഗത്ത് കരുത്ത് തെളിയിക്കാനൊരുങ്ങുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി സഹോദരനായ അനിൽ അംബാനിയുടെ ആർകോമിന് കടുത്ത വെല്ലുവിളി ഉയർത്തിയാണ് കേബിൾ ടിവിത്ത്തേക്ക് ചുവടുകൾ വെക്കുന്നത്.
കേബിൾ ടിവി മേഖലയിൽ മൂന്ന് വർഷത്തിനിടെ 13,000 കോടി (രണ്ട് ബില്യൺ ഡോളർ) രൂപയുടെ നിക്ഷേപം നടത്തുവാനാണ് പ്രമുഖ വ്യവസായിയായ മുകേഷ് അംബാനിയുടെ തീരുമാനം. ഒപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തന്നെ ടെലികോം സേവനദാതാക്കളായ ആര്‍ ജിയോ 4 ജിക്കായി 18 ബില്യണ് (1,20,000 കോടി രൂപ) ഡോളറും നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.
സാധാരണ രണ്ട് വർഷത്തിനുള്ളിലാണ് രണ്ട് ബില്യൺ ഡോളർ കേബിൾ ടിവി രംഗത്ത് നിക്ഷേപിക്കുന്നത്. എന്നാൽ മൂന്ന് വർഷത്തിനുള്ളിൽരണ്ട് ബില്യൺ ഡോളർനിക്ഷേപിക്കുമെന്നാണ് മുകേഷ് അംബാനി അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് റിലയസ്ൻസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.