പ്രതിരോധ മേഖലക്ക് കേന്ദ്ര ബജറ്റിൽ വലിയ തുക വകയിരുത്തിയേക്കും, കാരണങ്ങൾ ഇതാണ് !

Last Modified വ്യാഴം, 4 ജൂലൈ 2019 (15:27 IST)
വെള്ളിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഏതെല്ലാം മേഖലകളിൽ നേട്ടമുണ്ടാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ജനങ്ങളും വാണിജ്യ സ്ഥാപനങ്ങളും. ഇത്തവണത്തെ ബജറ്റ് പ്രതിരോധ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത് ഇതിന് കാരണങ്ങളുമുണ്ട്.

മുൻ പ്രതിരോധ മന്ത്രിയാണ് ഇപ്പോഴത്തെ ധനമന്ത്രി അതിനാൽ പ്രതിരോധ മേഖലയിലെ ആവശ്യങ്ങൾ കൃത്യമായി അറിയാവുന്ന ആൾ എന്ന നിലയിൽ കൂടുതൽ തുക വിലയിരുത്താൻ സധ്യതയുണ്ട്. മറ്റൊന്ന് ബലക്കോട്ട് ആക്രമനത്തെയും രാജ്യ സുരക്ഷയെയും മുൻനിർത്തിയാണ് ഇത്തവ എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അതിനാൽ രാജ്യ സുരക്ഷക്കായി കൂടുതൽ തുക നീക്കിവച്ച് ഈ ധാരണ മുന്നോട്ടുകൊണ്ടുപോകനുള്ള നയമകും കേന്ദ്ര സർക്കാർ സ്വീകരിക്കുക. യുദ്ധവിമാനങ്ങളും, യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട വമ്പൻ പദ്ധതികളുമായി കേന്ദ്രസർക്കർ മുന്നോട്ടുപോകുന്നത് ഇത് സൂചിപ്പിക്കുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :