അനുബന്ധ വാര്ത്തകള്
- നാൽപ്പതാം വയസിൽ പ്രണയിച്ചാൽ എന്താ കുഴപ്പം ? അർജുൻ കപൂറുമായുള്ള വിവാഹത്തെ കുറിച്ച് മനസുതുറന്ന് മലൈക അറോറ
- കോതമംഗലത്ത് തോട്ടത്തിൽ റബ്ബർപാൽ ശേഖരിക്കാൻ പോയ വിട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ
- നേന്ത്രപ്പഴത്തിന് ഇങ്ങനെ ഒരു ഗുണമുണ്ട്, നിങ്ങൾക്ക് അറിയാമോ ?
- ജൂണിൽ ജനിച്ചവരാണോ ? ഈ പ്രശ്നം നിങ്ങൾക്കൊപ്പമുണ്ട് !
- ഇന്ത്യയെ പേടിച്ച് വ്യോമപാതകൾ അടച്ചിട്ട പാകിസ്ഥാന് തിരിച്ചടി, നഷ്ടം 688 കോടി
കൂടുതൽ മാറ്റങ്ങളുമായി പുതിയ ഡസ്റ്റർ, അതും വിലയിൽ മാറ്റമില്ലാതെ !
കോംപാക്ട് എസ്‌യുവിയായ ഡസ്റ്ററിന്റെ നവീകരിച്ച പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഈ മാസം എട്ടിന് പുതിയ ഡസ്റ്ററിനെ റെനോ വിപണിയിൽ എത്തിക്കും അടിസ്ഥാന വേരിയന്റുകളിൽ വിലയിൽ വ്യത്യാസമില്ലാതെയാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.
7.99 ലക്ഷം രൂപയാണ് പുതിയ ഡസ്റ്ററിന്റെ അടിസ്ഥാന വേരിയന്റിന്റെ എക്സ് ഷൊറൂം വില അതേസമയം ഡസ്റ്ററിന്റെ ഉയർന്ന വകഭേതങ്ങളിൽ വിലയിൽ വ്യത്യാസം ഉണ്ടായിരിക്കും. വേരിയന്റുകളുടെ എണ്ണത്തിൽ മാറ്റമൊന്നും ഇല്ല. എന്നാൽ വാഹനത്തിന്റെ മിഡ്റേഞ്ച് വേരിയറ്റിൽ ഫോർ വീൽ ഡ്രൈവ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. നെരത്തെ വാഹനത്തിന്റെ ഉയർന്ന വകഭേതത്തിൽ മാത്രമായിരുന്നു ഫോർവീൽ ഡ്രൈവ് ഉണ്ടായിരുന്നത്.
ക്രോം ഫിനിഷോടുകൂടിയ ഗ്രില്ലുകൾ, റണ്ണിംഗ് ലാമ്പുകളോട് ചേർന്നുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഉയർന്ന ബോണറ്റ് ലൈൻ, പർഷ്കരിച്ച ബംബറുകൾ എന്നിവയാണ് പുറമേ നിന്നുള്ള കാഴ്ചയിൽ പുതിയ ഡസ്റ്ററിലെ മാറ്റങ്ങൾ. ഇന്റീരിയറിൽ പരിഷ്കരിച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റവും, ക്രോം ഫിനിഷോടു കൂടിയ ഡാഷ്ബോർഡും പുതുതായി നൽകിയിരിക്കുന്നു. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ വേരിയന്റുകളിൽ തന്നെയാണ് പുതിയ ഡസ്റ്ററും വിപണിയിൽ എത്തുന്നത്.