നാൽപ്പതാം വയസിൽ പ്രണയിച്ചാൽ എന്താ കുഴപ്പം ? അർജുൻ കപൂറുമായുള്ള വിവാഹത്തെ കുറിച്ച് മനസുതുറന്ന് മലൈക അറോറ

Last Modified വ്യാഴം, 4 ജൂലൈ 2019 (13:06 IST)
മലൈക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയം ബോളീവുഡിലെ ചുടേറിയ ചർച്ചയാണ്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ പ്രണയം കൂടിയാണ് ഇത്. ഒരു നാൽപതുകാരിയെ എന്തിനാണ് പ്രണയിക്കുന്നത് എന്നുവരെ പലരും വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ വിമർഷനങ്ങൾക്കൊന്നും കാതുകൊടുക്കാതെ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മലൈക അറോറയും അർജുൻ കപൂറും.

അർജുൻ കപൂറുമായുള്ള പ്രണയത്തെ കുറിച്ചും വിവഹത്തെ കുറിച്ചും കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ മലൈക അറോറ. വിവാഹ ബന്ധം അവസാനിച്ചപ്പോൾ ഇനിയൊരു പ്രണയം ജീവിതത്തിൽ ഉണ്ടാകുമോ എന്ന കര്യത്തിൽ എനിക്ക് ഉറപ്പില്ലയിരുന്നു വീണ്ടും ഹൃദയം തകരുന്ന അവസ്ഥ ഉണ്ടാകുമോ എന്ന് ഞാൻ ഭയപ്പെട്ടു എന്നാൽ പ്രണയം ആഗ്രഹിച്ചിരുന്നു.

ഈ ബന്ധം എനിക്ക് ആത്മവിശ്വസം നൽകി. എന്റെ ഉള്ളിലെ മുറിവുകൾ ഉണക്കിയത് ഈ പ്രണയമാണ്. ഒരു ബന്ധത്തിൽ പ്രണയവും അടുപ്പവും പരിപാലനവും എല്ലാം വേണം. ഇപ്പോഴുള്ള എന്റെ പ്രണയത്തിൽ അതെല്ലാം ഉണ്ട് എന്നതാണ് എനിക്ക് ഏറെ സന്തോഹം നൽകുന്നത്. പ്രണയത്തിൽ പ്രായം ഒരു പ്രശ്നമായി തോന്നിയിട്ടില്ല മലൈക പറഞ്ഞു. വിവാത്തിന്റെ തീയതി പുറത്തു പറയില്ലെന്നും അത് തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു മലൈകയുടെ മറുപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :