തിരുവനന്തപുരം|
BIJU|
Last Updated:
ചൊവ്വ, 30 ജനുവരി 2018 (12:26 IST)
റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയിരിക്കുന്ന 2000, 500, 200, 50, 10 നോട്ടുകളില്‍ എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ ബാങ്കുകളില്‍ കൊണ്ടുക്കൊടുത്തിട്ട് ഒരു കാര്യവുമില്ല. ബാങ്ക് ആ നോട്ട് മാറിനല്‍കില്ല.
അതുകൊണ്ട് പുതിയ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. നോട്ടില്‍ മഷി പുരളുന്നതും, നോട്ടില്‍ കീറല്‍ വീഴുന്നതുമായ സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. നോട്ടില്‍ പേരും അഡ്രസും കുറിക്കുന്നതും ചിത്രപ്പണികള്‍ നടത്തുന്നതുമൊക്കെ ഇനി നടക്കില്ല.
പുതിയ നോട്ടുകളില്‍ പേരും അഡ്രസുമൊക്കെ എഴുതിയാല്‍ അത് മാറാന്‍ കഴിയില്ല. ആരും അത്തരം നോട്ടുകള്‍ വാങ്ങില്ല. ബാങ്കുകളില്‍ നിന്ന് മാറി ലഭിക്കുകയും ഇല്ല.
നോട്ടുകള്‍ കെട്ടുകളാക്കി വയ്ക്കുമ്പോള്‍ സൂക്ഷിക്കണം. വശങ്ങളില്‍ കീറലുകള്‍ വീഴാന്‍ സാധ്യതയുണ്ട്. അത്തരം നോട്ടുകള്‍ മാറിയെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എ ടി എം മെഷീനുകളില്‍ നിന്ന് വരുന്ന നോട്ടുകളിലും കീറലുകളോ മഷിയോ ഒക്കെയുണ്ടെങ്കിലും പ്രശ്നമാണ്. ആ ബാങ്ക് എ ടി എമ്മിന്‍റെ അതേ ബ്രാഞ്ചില്‍ തന്നെ നോട്ട് മാറാന്‍ ശ്രമിച്ചാലും മാറി നല്‍കുന്നില്ല എന്ന പരാതി വ്യാപകമാണ്.
ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ സര്‍ക്കുലര്‍ ലഭിക്കാത്തതുകൊണ്ടാണ് നോട്ടുകള്‍ മാറി നല്‍കാന്‍ കഴിയാത്തതെന്നാണ് ബാങ്കുകള്‍ അറിയിക്കുന്നത്.