ചോക്ലേറ്റ് നിറത്തിലുള്ള പുതിയ പത്തു രൂപ നോട്ട് വരുന്നു !

പത്തു രൂപയുടെ പുതിയ നോട്ട് വരുന്നു

ന്യൂഡല്‍ഹി| AISWARYA| Last Modified വ്യാഴം, 4 ജനുവരി 2018 (14:45 IST)
പത്തു രൂപയുടെ പുതിയ നോട്ട് വരുന്നു. ചോക്കലേറ്റ് ബ്രൗണ്‍ കളറലാണ് നോട്ടുകള്‍. നോട്ടില്‍ കൊണാറക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. 100 കോടി നോട്ടുകള്‍ ഇതിനോടകം തന്നെ അച്ചടിച്ചു കഴിഞ്ഞുവെന്ന് ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ പത്ത് രുപാ നോട്ടിന്‍റെ ഡിസൈന് അംഗീകാരം നല്‍കിയത്. 2005ലാണ് നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു. കള്ളനോട്ടുകളുടെ ക്രയവിക്രയം തടയുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് മൂല്യം കുറഞ്ഞ നോട്ടുകള്‍ പുറത്തിറക്കുന്നത്.


നോട്ടു നിരോധനത്തോടെ വിപണിയിലെത്തുന്നത് തടയുന്നതിന് വേണ്ടി അതീവ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്ന അവകാശ വാദത്തോടെയാണ് സര്‍ക്കാര്‍ നോട്ടുകള്‍ വിപണിയിലെത്തിച്ചത്. കള്ളനോട്ടുകളും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍
500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :