മിനിമം ബാലന്‍സില്ല; കയര്‍ത്തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് പിടിച്ചെടുത്തു

കയര്‍ത്തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് 'കവര്‍ന്നു'

തിരുവന്തപുരം| AISWARYA| Last Modified വെള്ളി, 5 ജനുവരി 2018 (07:39 IST)
മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കയര്‍ത്തൊഴിലാളിയുടെ പെന്‍ഷന്‍ ബാങ്ക് പിടിച്ചെടുത്തു.സര്‍ക്കാര്‍ ക്ഷേമപെന്‍ഷനായി ഹമീദ ബീവിക്കു നല്‍കിയ 3300 രൂപയില്‍ നിന്ന് 3050 രൂപ ബാങ്ക് പിടിച്ചെടുത്തു. ഹമീദാബീവിക്ക് കൈയില്‍ക്കിട്ടിയത് 250 രൂപ മാത്രം.

ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിയുടെ അനുഭവം ധനമന്ത്രി ഡോ തോമസ് ഐസക്കാണ് ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ചത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ബാങ്കുകള്‍ പിഴയീടാക്കുന്നത് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് തിരിച്ചടിയാവുകയാണ്.

ബാങ്കുകള്‍ ഈടാക്കിയ പിഴ ജനങ്ങള്‍ക്ക് തിരിച്ചുനല്‍കണം. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് സര്‍ക്കാര്‍ കത്തുനല്‍കും. മനുഷ്യത്വരഹിതമായ നടപടി തുടരുന്ന ബാങ്കു. തുടരുന്ന ബാങ്കുകളെ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് ഒഴിവാക്കുംമെന്നും ഡോ. തോമസ് ഐസക് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :