ബജറ്റിൽ സ്റ്റാർട്ട് അപ്പ് മേഖലയിൽ ഈ സുപ്രധാന മാറ്റം പ്രതീക്ഷിക്കാം ?

Last Modified വെള്ളി, 5 ജൂലൈ 2019 (09:23 IST)
പുതിയ ആശയങ്ങളും സാങ്കേതികവിദ്യയും രാജ്യത്തിനകത്ത് തന്നെ വികാസം പ്രാപിക്കുക എന്നത്. സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ വളർച്ചക്ക് ഏറെ പ്രധാനമാണ്. ഇത്തരം പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സ്റ്റാർട്ട് ആപ്പുകൾ. രാജ്യത്തെ സമ്പദ്‌വ്യവസ്ഥായിൽ ഉണർവുണ്ടാക്കുന്നതിൽ സ്റ്റാർട്ട് അപ്പുകൾക്ക് വലിയ പങ്കുണ്ട്.

എന്നാൽ സ്റ്റാർട്ട് അപ്പ് സ്ഥാപാനങ്ങൾപോലും ഉയർന്ന നികുതി നൽകേണ്ട് സ്ഥിതിയാണ് നിലവിൽ രാജ്യത്തുള്ളത്. ഇത് മേഖലയെ കടുത്ത പ്രതിസന്ധിയിൽ എത്തിക്കുന്നുണ്ട്. സ്റ്റാർട്ട് അപ്പ് സ്ഥാപാനങ്ങളുടെ വളർച്ചാക്ക് ഇത് വലിയ തടസമാണ്. നികുതിയിൽ കുറവ് വരുത്തിയാൽ ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളിലേക്ക് കൂടുതൽ നിക്ഷേപം എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ ഇത് മുന്നിൽകണ്ട് ഏഞ്ചൽ നികുതി ഉൾപ്പെടെ സ്റ്റാർട്ട് അപ്പുകളുമയി ബന്ധപ്പെട്ട നികുതികൾ കുറച്ചേക്കും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വാദം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :