കർഷക സമരങ്ങളുടെ ചൂടറിഞ്ഞു, ബജറ്റിൽ കാർഷിക മേഖലയിൽ എന്തെല്ലാം പ്രതീക്ഷിക്കാം !

Last Modified വ്യാഴം, 4 ജൂലൈ 2019 (16:06 IST)
ഒന്നാം മോദി സർക്കരിനെ പ്രതിരോധത്തിലാക്കിയ കർഷക സമരങ്ങൾ നമ്മൾ കണ്ടതാണ് ബി ജെപി ഭരികുന്ന സംസ്ഥാനങ്ങളിലും ദേശീയ തലത്തിലുമെല്ലാം ദിവസങ്ങളോളം നീണ്ടുനിന്ന കർഷക സമരങ്ങളാണ് നടന്നത്. വിളകൾക്ക് തുച്ചമായ വില മാത്രം ലഭിക്കുകയും. കർഷക ആത്മഹത്യകൾ വർധിക്കുകയും ചെയ്തതോടെയായിരുന്നു ഈ പ്രക്ഷോഭം,

ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച നിർമ്മലാ സീതാരാമൻ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിൽ കാർഷിക മേഖലക്ക് എന്ത് പ്രതീക്ഷിക്കാം. കാർഷകരുടെ /സമരങ്ങൾ നൽകിയ തിരിച്ചറിവിൽ ചെറുതല്ലാത്ത ഉയർച്ച കാർഷിക മേഖലയിലേക്കുള്ള വകയിരുത്തലിൽ ഉണ്ടാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാർഷിക മേഖലയിൽ കുറവ് വരുത്തി വ്യവസായികാ മേഖയിൽ അധികം വകയിരുത്തൽ നടത്തിയാൽ അത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കും എന്നതും മികച്ച പ്രഖ്യാപനങ്ങൾ നടത്താൻ കേന്ദ്ര സർക്കാരിനെ പേരിപ്പിക്കും. അതിനാൽ തന്നെ കാർഷിക മേഖലയിൽ പുതിയ പദ്ധതികളുടെ പ്രഖ്യാപനം നാളെ പ്രതീക്ഷിക്കാം.

നേരത്തെ പ്രഖ്യാപിക്കപ്പെട്ട കാർഷിക പദ്ധതികൾക്ക് ഈ ബജറ്റിൽ തുക വിലായിരുത്തും. പ്രധാനമന്ത്രി കൃഷി യോജനയിൽ രാജ്യാത്തെ എല്ലാ കർഷകർക്കും ആനുകൂല്യം നൽകാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമനിച്ചിരുന്നു. 60 വയസിന് മുകളിലുള്ള കർഷക്കുള്ള പെൻഷൻ തുകക്കും ബജറ്റിൽ പണം വകയിരുത്തും ഇത് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ്.കരിമ്പ് കർഷകരെ സഹായിക്കുന്നതിനായി പൊതുവിതണ സംവിധാനങ്ങളിലൂടെ പഞ്ചസാര വിതരണം ചെയ്യാനുള്ള സാധ്യാത തള്ളിക്കളയാനാകില്ല. ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയാണ് ഇത്. കിസാൻ ക്രഡിറ്റ് കാർഡുകൾ വഴി കർഷകർക്ക് ഒരുലക്ഷം രൂപ വരെ പലിശയില്ലാതെ വായ്പ നൽകുന്ന പദ്ധതിയും ബറ്റജിൽ പ്രഖ്യാപിച്ചേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :