വരുന്നൂ... എസ്‌യുവി ശ്രേണിയില്‍ പുതു ചരിത്രമെഴുതാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് !

ഫോക്‌സ്‌വാഗണ്‍ കോമ്പാക്ട് എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്

Volkswagen T-Roc, Volkswagen, T-Roc, SUV, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്, ഫോക്‌സ്‌വാഗണ്‍, ടി-റോക്ക്, എസ്‌യു‌വി
സജിത്ത്| Last Modified ഞായര്‍, 25 ജൂണ്‍ 2017 (12:41 IST)
ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഏറ്റവും പുതിയ എസ്‌യുവി ടി-റോക്കിന്റെ ചിത്രങ്ങള്‍ പുറത്ത്. കാര്‍ ആന്‍ഡ് ഡ്രൈവ് മാഗസിനിലൂടെയാണ് ടി-റോക്ക് പ്രൊഡക്ഷന്‍ വേര്‍ഷന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2014 ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച കോണ്‍സെപ്റ്റ് കാറില്‍ നിന്നും വേറിട്ട രൂപഘടനയാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് പിന്തുടരുന്നതെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ MQB പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ ടി-റോക്കില്‍ ഫൈവ്-ഡോര്‍ കോമ്പാക്ട് എസ്‌യുവിയുടെ മുഖമാണ് ദൃശ്യമാകുന്നത്. അഡ്ജസ്റ്റബിള്‍ ഡാമ്പറുകള്‍ക്ക് ഒപ്പം, ഓള്‍-വീല്‍-ഡ്രൈവ് സംവിധാനത്തിലായിരിക്കും പുതിയ കോമ്പാക്ട് എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും 1.6 ലിറ്റര്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായിരിക്കും ടി-റോക്കിനുണ്ടാകുക.

6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളിലാകും ടി-റോക്ക് കടന്നെത്തുക. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ചാകും ടി-റോക്ക് എസ് യുവിയെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. പോര്‍ച്ചുഗലില്‍ വെച്ചാണ് ടി-റോക്കിന്റെ ഉത്പാദനം ഫോക്‌സ്‌വാഗണ്‍ ആരംഭിക്ക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :