ഹാച്ച്ബാക്ക് ശ്രേണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ !

ഫോക്‌സ്‌വാഗണ്‍ പോളോ എത്തി

New 2018 Volkswagen Polo, Volkswagen Polo, Volkswagen, Polo, ഫോക്‌സ്‌വാഗണ്‍ പോളോ, ഫോക്‌സ്‌വാഗണ്‍, പോളോ, ഹാച്ച്ബാക്ക്
സജിത്ത്| Last Modified ഞായര്‍, 18 ജൂണ്‍ 2017 (13:16 IST)
ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ആറാം തലമുറ പോളോ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. നാല് പെട്രോള്‍ എഞ്ചിന്‍ വേര്‍ഷനുകളിലും
ഒരു ഡീസല്‍ എഞ്ചിന്‍ വേര്‍ഷനിലുമാണ് 2017 പോളോ എത്തുന്നത്. ചെറുകാറുകള്‍ക്കായുള്ള ഫോക്‌സ് വാഗണ്‍ പ്ലാറ്റ്‌ഫോം MQB A0 പ്ലാറ്റ്‌ഫോമിലാണ് പുതിയ പോളോയും ഒരുങ്ങിയെത്തുന്നത്. മുന്‍മോഡലുകളെ അപേക്ഷിച്ച് 81 mm നീളവും, 63 mm വീതിയും, 7 mm ഉയരവും ഈ പുതിയ പോളോ ഹാച്ച്ബാക്കിന് കൂടുതലുണ്ട്.

1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ഡീസല്‍ വേര്‍ഷന്‍ പോളോ ഒരുങ്ങിയിരിക്കുന്നത്. 80 bhp, 95 bhp ട്യൂണിംഗുകളിലാണ് ഡീസല്‍ എഞ്ചിനെ ഫോക്‌സ്‌വാഗണ്‍ എത്തിക്കുക. പോളോയുടെ പെട്രോള്‍ വേര്‍ഷനിലെ എന്‍ട്രി മോഡലിന് 1.0 ലിറ്റര്‍ ത്രീസിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത്. 64 bhp, 74 bhp ട്യൂണിംഗുകളാണ് ഇതില്‍ ലഭ്യമാവുക. 95 bhp, 114 bhp ട്യൂണിംഗില്‍ എത്തുന്ന 1.0 ലിറ്റര്‍ എഞ്ചിനാണ് പോളോയുടെ രണ്ടാം പെട്രോള്‍ വേര്‍ഷന് കരുത്തേകുക‍.

148 bhp കരുത്ത് സൃഷ്ടിക്കുന്ന പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പോളോയുടെ കരുത്ത് വര്‍ധിപ്പിക്കുന്നത്. ഇന്ധന സംരക്ഷണത്തിനായി, സിലിണ്ടര്‍ ഡിയാക്ടിവേഷനും ഇതില്‍ പോളോ ഒരുക്കിയിട്ടുണ്ട്. അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളാണ് മോഡലുകള്‍ക്ക് അനുസൃതമായി പോളോയില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കിയിരിക്കുന്നത്.

ജിടിഐ എന്ന മോഡലാണ് പോളോ നിരയിലെ ഏറ്റവും കരുത്തന്‍. 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ ഏഴ് സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് പോളോ ജിടിഐയില്‍ ഇടംപിടിക്കുന്നത്. 196 bhp കരുത്ത് ഉല്പാദിപ്പിക്കുന്നതാണ് ഈ എഞ്ചിന്‍. C ആകൃതിയിലുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ്‌ലാമ്പുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പോളോ നിരയില്‍ ഒരുക്കിയിട്ടുണ്ട്. സ്‌പോര്‍ടി R-Line വേരിയന്റില്‍ എയര്‍ ഇന്‍ടെയ്ക്കുകളും, റിയര്‍ ഡിഫ്യൂസറും, റൂഫ് മൗണ്ടഡ് സ്‌പോയിലറും ഇടംപിടിക്കുന്നു.

പുതുക്കിയ ബംമ്പര്‍, ഹണികോമ്പ് ഗ്രില്‍, ഹെഡ്‌ലാമ്പുകളിലുള്ള റെഡ് ഹൈലൈറ്റിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടെയില്‍ഗെയ്റ്റിന് മുകളിലായുള്ള റിയര്‍ സ്‌പോയിലര്‍ എന്നിങ്ങനെയുള്ള എക്‌സ്റ്റീരിയര്‍ ഡിസൈന്‍ ഫീച്ചറുകളും പോളോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‍. ഡാഷ്‌ബോര്‍ഡിന്റെ മുകള്‍ഭാഗത്തായി 8 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്. 2017 അവസാനത്തോടെ രാജ്യാന്തര വിപണികളില്‍ ഫോക്‌സ്‌വാഗണ്‍ പോളോ എത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :