സജിത്ത്|
Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (14:57 IST)
ജനപ്രിയ ഹാച്ച് പോളോയുടെ പുതിയ സ്‌പോര്‍ട്ട്‌സ് എഡിഷനുമായി ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍. പോളോ ജിടി സ്‌പോര്‍ട്ട് എന്ന പേരിലാണ് പുതിയ എഡിഷന്‍ ലഭ്യമാകുക. പോളോ ജിടി ടിഎസ്‌ഐ, ടിഡിഐ എന്നീ രണ്ടു വേരിയന്റുകളിലാണ് ഈ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ ലഭ്യമാകുക. ടിഎസ്‌ഐ സ്‌പോര്‍ട്ടിന് 7.91 ലക്ഷവും ടിഡിഐ ഡീസല്‍ വേരിയന്റിന് 9.81 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ്‌ഷോറൂമിലെ വില.
റിയര്‍ സ്‌പോയിലര്‍, ഗ്ലോസിബ്ലാക്ക് റൂഫ് ഫോയില്‍, 16 ഇഞ്ച് പോര്‍ട്ടാഗോ അലോയി വീല്‍ എന്നിവയാണ് ഈ ഹാച്ചിന്റെ പുറത്തെ മാറ്റങ്ങള്‍. കാമ്പിനകത്തും സ്‌പോര്‍ട്ടി സ്‌റ്റൈലിനാണ് പ്രാധാന്യമുള്ളത്. ജി ടി സ്‌പോര്‍ട്ട്‌സ് എന്നെഴുതിയ ലെതര്‍ സീറ്റ് കവറും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ലാഷ് റെഡ്, കാന്‍ഡി വൈറ്റ് എന്നിങ്ങനെയുള്ള രണ്ടു കളര്‍ ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാകുക.
1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ പതിപ്പ് 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിലാണ് എത്തുന്നത്. 103.5 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. 1.5 ലിറ്റര്‍ ടിഎസ്‌ഐ ഡീസല്‍ പതിപ്പിന് അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ എഞ്ചിന്‍ 108.5 ബിഎച്ച്പി കരുത്തും
250 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക.