ഫോക്സ്‌വാഗണിന്റെ രണ്ടാമത്തെ എസ്‌യുവി ടി-റോക്ക് വിപണിയിൽ, വില 19.99 ലക്ഷം

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 18 മാര്‍ച്ച് 2020 (18:03 IST)
രണ്ടാമത്തെ എസ്‌യു‌വി ടി-റോകിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ജെർമൻ വാഹന നിർമ്മാതാക്കളായ ഫോക്സ്‌വാഗൺ. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണിയിലെത്തുന്ന വാഹനത്തിന് 19.99 ലക്ഷം രൂപയാണ് എക്സ്ഷോറും വില. വാഹനത്തിനായി നേരത്തെ തന്നെ ഫോക്സ്‌വാഗൺ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു.

പ്രീമിയം സംവിധാനങ്ങളോടെയണ് വാഹനം വിൽപ്പനക്കെത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഒരേയൊരു വകഭേതം മാത്രമാണ് ഇന്ത്യയിൽ വിൽപ്പനക്കുള്ളത്. സിംപിളായ ഡിസൈൻ ശൈലിയാണ് വഹനത്തിന് നൽകിയിരിക്കുന്നത്. മസ്കുലർ എന്ന് തോന്നിക്കുന്ന ബോഡി ലൈനുകൾ ഒന്നും വാഹനത്തിൽ ഇല്ല. ഒതുക്കമാർന്ന് ക്ലാസ് ശൈലിയാണ് വാഹനത്തിൽ കാണാനാകന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളുമാന് വാഹനത്തിൽ നൽകിയിരികുന്നത്, വീതി കുറഞ്ഞ ഗ്രില്ലിൽ ഫോക്സ്‌വാഗൺ ബാഡ്ജ് കാണാം. ഡബിൾ ടോൺ അലോയ് വിലുകൾ ആദ്യം തന്നെ കാഴ്ചയിൽ പെടും. മുന്നിലും പിന്നിലുമായി പാർക്കിങ് സെൻസറുകൾ നൽകിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 8 ഇഞ്ച് ടച് സ്ക്രീന്‍ ഇഫോടെയിൻമെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വിയന്ന ലതര്‍ സീറ്റുകൾ എന്നിവ ഇന്റീരിയറിൽ എടുത്തുപറയേണ്ടവയണ്.

ആറ് എയര്‍ബാഗുകൾ, ഇബിഡിയോടുകൂടിയ എബിഎസ്, ഇഎസ്‌സി, ടയര്‍ പ്രഷര്‍ മോണിറ്ററിങ് എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 150 ബിഎച്ച്‌‌പി കരുത്തും 250 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ടി -റോക്കിന്റെ കരുത്ത്. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിൽ മാത്രമായിരിക്കും വാഹനം ലഭ്യമാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :