അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

Volkswagen Polo Highline Plus , Volkswagen Polo,  Highline Plus , Volkswagen , Polo Highline Plus , Polo
സജിത്ത്| Last Updated: വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:06 IST)
ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യന്‍ വിപണിയിലെത്തി. പോളോയുടെ പഴയ ഹാച്ച് ബാക്കിനെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളുമായാണ് ഹൈലൈന്‍ പ്ലസ് എത്തിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ ഹാച്ചിന് 7.24 ലക്ഷം രൂപ മുതലാണ് വില.195/55 R16 ക്രോസ്-സെക്ഷന്‍ ടയറുകളില്‍ ഒരുങ്ങിയ 16 ഇഞ്ച് അലോയ് വീലുകളാണ് പുതിയ ഹൈലൈന്‍ പ്ലസില്‍ നല്‍കിയിട്ടുള്ളത്.

ബ്ലാക്-ഗ്രെയ് തീമിലാണ് വാഹനത്തിന്റെ ഇന്റീരിയര്‍. കൂടാതെ വിശിഷ്ടമായ ഫാബ്രിക്-ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ഇന്റീരിയറിനെ മനോഹരമാക്കുന്നു. ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, റെയ്ന്‍-സെന്‍സിംഗ് വൈപറുകള്‍, റിയര്‍ എസി വെന്റോടെയുള്ള സെന്റര്‍ ആംറെസ്റ്റ് എന്നീ ഫീച്ചറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഫ്രണ്ട് എയര്‍ബാഗുകള്‍, ആന്റി-പിഞ്ച് പവര്‍ വിന്‍ഡോ, എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ORVM കള്‍,
ഓട്ടോ എസി, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ എന്നിവയും പോളോ ഹൈലൈന്‍ പ്ലസില്‍ നല്‍കിയിട്ടുണ്ട്.അതേസമയം എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല.

നിലവിലുള്ള 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമാണ് പോളോ ഹൈലൈന്‍ പ്ലസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും കമ്പനി നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :