സജിത്ത്|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (09:27 IST)
തങ്ങളുടെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ് ഹാന്‍സെറ്റ് നിര്‍മ്മാതാക്കളായ വിവോ ഇന്ത്യന്‍ വിപണിയിലെത്തി. വിവോ Y55s എന്ന പേരിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. ക്രൗണ്‍ റെഡ്, സ്‌പേസ് ഗ്രേ എന്നീ വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 12,490 രൂപയാണ് വില.
5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റെസൊലൂഷന്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ക്വല്‍കോം MSM8917 സ്‌നാപ്ഡ്രാഗണ്‍ 425 ചിപ്‌സറ്റ്, ക്വാഡ്‌കോര്‍ 1.2 GHz കോര്‍ടെക്‌സ്A53 സിപിയു, അഡ്രിനോ 306 ജിപിയു എന്നീ ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്.
3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 3എംപി റിയര്‍ ക്യാമറ. 5എംപി സെല്‍ഫി ക്യാമറ, 4ജി വോള്‍ട്ട്, 2730എംഎഎച്ച് ബാറ്ററി, എച്ച്റ്റിഎംഎല്‍5, പ്രോക്‌സിമിറ്റി, കോംപസ്സ് എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.