128 ജി‌ബി സ്റ്റോറേജ്, എട്ട് ജി‌ബി റാം; വണ്‍ പ്ലസ് 3Tയുടെ വില്പന ആരംഭിച്ചു!

വണ്‍ പ്ലസ് 3T , 128ജിബി , ആമസോണ്‍ വഴി വില്പന ആരംഭിച്ചു!

oneplus, amazon, smartphone, news, technology, വണ്‍പ്ലസ്, ആമസോണ്‍, സ്മാര്‍ട്ട്‌ഫോണ്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Modified വെള്ളി, 17 ഫെബ്രുവരി 2017 (12:00 IST)
വണ്‍പ്ലസ് 3യുടെ പുതിയ ഡബ്ബ്ഡ് പതിപ്പ് വണ്‍പ്ലസ് 3ടി ഫെബ്രുവരി 17 മുതല്‍ ആമസോണ്‍ വഴി വില്പന ആരംഭിച്ചു. രാവിലെ 10മണി മുതല്‍ രാത്രി 10മണി വരെയാണ് ഓണ്‍ലൈന്‍ വെബ്‌സൈറ്റു വഴി ഈ ഫോണ്‍ ലഭിക്കുക. വണ്‍ പ്ലസ് 3T ഗണ്‍ മെറ്റല്‍ വേരിയന്റിന് 34,999 രൂപയാണ് വില. ഇതു കൂടാതെ 64ജിബി വണ്‍ പ്ലസ് 3T ഗണ്‍മെറ്റല്‍, 64ജിബി സോഫ്റ്റ് ഗോള്‍ഡ് വേരിയന്റ് എന്നിവയ്ക്ക് 29,999 രൂപയാണ് ആമസോണിലെ വില.

ആമസോണ്‍ പ്രൈം മെമ്പര്‍ക്കു മാത്രമാണ് ഇപ്പോള്‍ നടക്കുന്ന ഈ സെയില്‍ വഴി ഫോണ്‍ ലഭ്യമാകുന്നത്. നിങ്ങള്‍ ആമസോണ്‍ പ്രൈം മെമ്പര്‍ അല്ലെങ്കില്‍ അടുത്ത സെയില്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നും അടുത്ത ഓണ്‍ലൈന്‍ സെയില്‍ ഫെബ്രുവരി 25നാണ് ആരംഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. വേഗം കൂടിയ ചിപ്‍സെറ്റാണ് ഫോണിന്റെ ഫോണിന്റെ പ്രധാന പ്രത്യേകത.

ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 821 എസ്ഒസിയാണ് പ്രോസസർ. 2.35 ജിഗാ ഹെര്‍ട്സാണ് ഈ പ്രോസസ്സറിന്റെ ശേഷി. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഓപ്ടിക് അമോലെഡ് ഡിസ്‍പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ എട്ട് ജിബി റാം, അനോഡൈസ്‍ഡി അലുമിനിയം ബോഡി, 16 എംപി പിന്‍‌ക്യാമറയാണ് ആന്‍ഡ്രോയ്‍ഡ് മാഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനുള്ളത്.

4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. കൂടാതെ 1080x1920 പിക്സല്‍ റെസല്യൂഷന്‍, നൈറ്റ് മോഡ്, വിവിധ കളര്‍ തീമുകള്‍, ആന്‍ഡ്രോയ്‍ഡ് നൂഗട്ടിലേക്ക് മാറാനുള്ള അപ്ഗ്രേഡ് ഓപ്ഷന്‍, എട്ട് ജി‌ബി റാം, 128 ജി‌ബി സ്റ്റോറേജ് എന്നിവയും ഈ ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :