വില 7000 രൂപയില്‍ താഴെ; ഇതാ ചില തകര്‍പ്പന്‍ സെല്‍ഫി ഫോണുകള്‍ !

7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

smartphone, selfie, camera, mobile, news, technology, സ്മാര്‍ട്ട്‌ഫോണ്‍, ക്യാമറ, ന്യൂസ്, ടെക്‌നോളജി, സെല്‍ഫി
സജിത്ത്| Last Updated: ബുധന്‍, 22 ഫെബ്രുവരി 2017 (12:38 IST)
സെല്‍ഫി ഫോണുകള്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുകയാണ്. പ്രതിദിനം വിവിധ കമ്പനികളുടെ നിരവധി സെല്‍ഫി ഫോണുകളാണ് വിപണിയില്‍ മുന്നേറുന്നത്. വിവോ വി5 പ്ലസ്, ഓപ്പോ എന്നീ ഫോണുകളാണ് നിലവില്‍ സെല്‍ഫി ഫോണുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്. വില അല്പം കൂടുതലാണെങ്കിലും ആദ്യത്തെ ഫ്രണ്ട്-ഫെയിസിങ്ങ് ഡ്യുവല്‍ ഫോണുകള്‍ കൂടിയാണ് ഇവ. എന്നാല്‍ 7000 രൂപയില്‍ താഴെ മാത്രം വില വരുന്ന ചില മികച്ച സെല്‍ഫി ഫോണുകളുണ്ട്. ഏതെല്ലാമാണ് അവയെന്ന് നോക്കാം.

സ്വയിപ് എലൈറ്റ് പ്ലസ്: രണ്ട് ജിബി റാമും എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമാണ് ഈ ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ലോലിപോപ്പാണ് ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം. 5,990 രൂപ വിലവരുന്ന ഈ ഫോണില്‍ ഐപിഎസ് ഡിസ്‌പ്ലേ, 13 എം‌പി റിയര്‍ ക്യാമറ, 8എം‌പി സെല്‍ഫി ക്യാമറ, 3050എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുമുണ്ട്.

കൂള്‍പാഡ് മെഗാ 2.5ഡി: 5.5ഇഞ്ച് ഡിസ്‌പ്ലേ, 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2500എംഎഎച്ച് ബാറ്ററി, 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 8എം‌പി ഫ്രന്റ്, ബാക്ക് ക്യാമറ എന്നീ ഫീച്ചറുകളാണ് 6,999 രൂപ വിലയുള്ളതും ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ ഫോണിനുള്ളത്.



ലാവാ വി2 എസ്: ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്, 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 8/8എംപി ക്യാമറ, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2500എംഎഎച്ച് ബാറ്ററി, 4ജി വോള്‍ട്ട് എന്നീ മികവാര്‍ന്ന ഫീച്ചറുകളുള്ള ഈ ഫോണിന് അഞ്ച് ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. 6,499 രൂപയാണ് ഫോണിന്റെ വില.



മൈക്രോമാക്‌സ് കാന്‍വാസ് സെല്‍ഫി 4: അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2500എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 8/8എംപി ക്യാമറ എന്നീ ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്. വില:
4869 രൂപ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :