ഇതാണ് അറുപതുകളിലെ സ്റ്റൈൽ: റേസിങ് സിക്റ്റീസുമായി വെസ്‌പ !

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (14:44 IST)
അറുപതികളിലെ സ്റ്റൈലിൽ റേസിങ് സിക്സ്റ്റീസ് എന്ന പുത്തൻ പതിപ്പിനെ വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് വെസ്‌പ. 1960കളിലെ മോഡലുകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വാഹനത്തിന് വെസ്‌പ രൂപം നൽകിയിരിയ്ക്കുന്നത്. വെസ്പ അടുത്തിടെ ലോഞ്ച് ചെയ്ത SXL150 മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിക്കുന്ന ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് ആണ് റേസിംഗ് സിക്സ്റ്റീസ്. ഇന്ത്യയിൽ വെസ്പ വിപണിയിലെത്തിയ്ക്കുന്ന ഏറ്റവും വിലകൂടിയ മോഡലുകളിൽ ഒന്നായിരിയ്ക്കും റേസിങ് സിക്സ്റ്റീസ്.


വെള്ള ബോഡിയിൽ ചുവപ്പ്‌ നിറത്തിലുള്ള ഡീറ്റൈലിങ്ങുകൾ ആണ് വാഹനത്തിന്റെ കളർസ്കീം. ഇത് വാഹനത്തിന് ക്ലാസിക് ലുക്ക് നൽകുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള അലോയ് വീല്‍ കറുപ്പില്‍ പൊതിഞ്ഞ ഹെഡ്‍ലൈറ്റ് ഹൗസിങ്, കറുപ്പ് സീറ്റുകളില്‍ വെള്ള നിറത്തിലുള്ള പൈപ്പിംഗ്, എന്നിവയെല്ലാം വാഹനത്തിന് ക്ലാസിക് ലുക്ക് നൽകുന്നതിൽ പ്രധാനമാണ്.

അണ്ടര്‍ സീറ്റ് ലൈറ്റ്, യുഎസ്ബി ചാര്‍ജര്‍ എന്നിവ എടുത്തുപറയേണ്ട പ്രത്യേഗതകളാണ്. SXL150 ലെ ഫ്യുവല്‍ ഇന്‍ജെക്ടഡ്, ത്രീ-വാല്‍വ്, 150 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിൻ തന്നെയാണ് റേസിംഗ് സിക്‌സ്റ്റീസിന്റെയും കരുത്ത്. 7,600 ആര്‍‌പി‌എമ്മില്‍ 10.4 എച്ച്‌പി കരുത്തും 5,500 ആര്‍‌പി‌എമ്മില്‍ 10.6 എന്‍‌എം ടോര്‍ക്കും സൃഷ്ടിയ്ക്കാൻ ഈ എഞ്ചിനാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :