ടെക്നോയുടെ കാമൺ 16 എത്തുന്നു; ക്യാമറയിൽ അത്യാധുനിക സംവിധാനങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (13:51 IST)
സ്മാർട്ട്ഫോൺ ക്യാമറയിൽ അത്യാധുനിക സംവിധാനങ്ങളുമായി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മതാക്കളായ ടെക്നോ. എന്ന പുതിയ സ്മാർട്ട്ഫോണാൺ ആണ് ടെക്നോ വിപണിയിൽ എത്തിയ്ക്കുന്നത്. സെപ്തംബർ മൂന്നിന് എആർ ലോഞ്ചിലൂടെയാണ് സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിയ്ക്കുക. 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് ക്യാമറകളും. 48 മെഗാപിസൽ ഡ്യുവൽ സെൽഫി ക്യാമറയുമാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.

6.9 ഇഞ്ച് ഡ്യുവല്‍ പഞ്ച്‌ഹോൾ ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. നേർത്ത ബെസലുകൾ മാത്രമാണ് സ്ക്രീനിനുള്ളത്. ഉയർന്ന സ്ക്രീൻ ബോഡി അനുപാതമുള്ള ഫുൾ സ്ക്രീൻ സ്മാർട്ട്ഫോണായാണ് ടെക്നോ കാമൺ 16 വിപണിയിൽ എത്തുക. 48 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഡ്യുവല്‍ ഫ്രണ്ട് ക്യാമറയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 64 മെഗപിക്സൽ ക്വാഡ് ക്യാമറയിൽ സ്ലോമോഷനായി പ്രത്യേക ലെൻസ് തന്നെ ഉണ്ടാകും എന്നാണ് വിവരം. അള്‍ട്രാ-നൈറ്റ് പോര്‍ട്രെയിറ്റ് മോഡ്, സൂപ്പര്‍ വീഡിയോ മോഡ് തുടങ്ങി അത്യാധുനിക ക്യാമറ സംവിധാനങ്ങളും ഉണ്ടായിരിയ്കും. 33W ഫ്ലാഷ് ചാജിങ് സംവിധാനവും സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :