യേശുദാസിന്റെ സഹോദരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

ചിപ്പി പീലിപ്പോസ്| Last Updated: വ്യാഴം, 6 ഫെബ്രുവരി 2020 (12:39 IST)
ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെ ജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം ജനറല്‍ ആശുപത്രിയിൽ അനാഥമായി റിപ്പോർട്ട് ചെയ്യപ്പെട്ട മൃതദേഹം ജസ്റ്റിന്റേതാണെന്ന് തിരിച്ചറിയുകയാണ്. കായൽക്കരയിൽ നിന്നും കണ്ടെത്തിയ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. എന്താണ് ജസ്റ്റിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :