0.75 ശതമാനം നിരക്ക് വർധിപ്പിച്ച് യുഎസ്, സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമോ ഇന്ത്യ?

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (14:01 IST)
18 വർഷത്തിനിടെ ഇതാദ്യമായി മുക്കാൽ ശതമാനം നികുതി ഉയർത്തി യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ജൂലായിലും സമാനമായ നിരക്ക് വർധനവുണ്ടാകുമെന്ന് ഫെഡ് മേധാവി ജെറോം പവൽ പറഞ്ഞു.

1994ന് ശേഷം ഇതാദ്യമായാണ് ഫെഡ് റിസർവ് ഒറ്റയടിക്ക് മുക്കാൽ ശതമാനം നിരക്ക് വർധിപ്പിക്കുന്നത്. ഇത് ആഗോളതലത്തിൽ വൻ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കരുതുന്നത്. പിടിച്ചുകെട്ടാൻ കഴിയാത്ത വിധത്തില്‍ പണപ്പെരുപ്പം കുതിക്കുന്നതാണ് തിരക്കിട്ട നിരക്ക് വര്‍ധനയ്ക്ക് ഫെഡ് റിസര്‍വിനെ പ്രേരിപ്പിച്ചത്. ഇതോടെ യുഎസിലെ പലിശനിരക്ക് 3.4 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്.

നിരക്ക് ഉയരുന്നതോടെ യുഎസ് കടപ്പത്ര ആദായം വർധിക്കുമെന്നത് ഇന്ത്യൻ ഓഹരിവിപണിയിൽ നിന്ന് നിക്ഷേപം പുറത്തേയ്‌ക്കൊഴുകാൻ കാരണമാകും. വിദേശനിക്ഷേപകർ തുടർച്ചയായി കൊഴിഞ്ഞുപോകുന്നതിൽ മോശം നിലയിലാണ് ഇന്ത്യൻ വിപണി. ഫെഡ് റിസർവ് നിരക്ക് ഉയർന്നത് ഈ പ്രവണത തുടരാൻ കാരണമാകും. നിരക്ക് വർധന യുഎസ് ഡോളറിന് കരുത്തുപകരും. അതോടെ രൂപയുടെ വിനിമിയ മൂല്യത്തില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാം. രൂപയുടെ മൂല്യം ഇടിയുന്നത് അസംസ്കൃത എണ്ണയടക്കമുള്ളവയുടെ വിലകൂടാനിടയാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :