ബജറ്റ്: തൊ‍ഴിലുറപ്പു പദ്ധതിക്ക് 48000 കോടി

ബജറ്റ്: തൊഴിലുറപ്പ് പദ്ധതികളിൽ വനിതകളുടെ പങ്കാളിത്തം ഇരട്ടിച്ചു

aparna shaji| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (11:49 IST)
തൊ‍ഴിലുറപ്പു പദ്ധതിക്ക് 48000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഒരാൾക്ക് 100 തൊ‍ഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. തൊ‍ഴിലുറപ്പു പദ്ധതിയില്‍ വനിതകളുടെ പങ്കാളിത്തം 55 ശതമാനം കൂടിയെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.

14 ലക്ഷം അംഗന്‍വാടികളില്‍ 500 രൂപ ചെലവിട്ട് മഹിളാശക്തി കേന്ദ്രങ്ങള്‍ തുറക്കും. 50000 ഗ്രാമപഞ്ചായത്തുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യമുക്തമാകും. യുജിസി മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുമെന്നും ധനമന്ത്രി അറി‌യിച്ചു.

ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്തി ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അന്തരിച്ച നേതാവ് ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷമായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :