മുംബൈ|
priyanka|
Last Modified ചൊവ്വ, 5 ജൂലൈ 2016 (17:51 IST)
വിപണിയുടെ അനിയന്ത്രിതമായ ആവശ്യം കണക്കിലെടുത്ത് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍(ടികെഎം) ഇന്ത്യയില്‍
ഇന്നോവ ക്രിസ്റ്റയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. പ്രതിമാസം ശരാശരി 7,800 യൂണിറ്റിന്റെ പ്രതിമാസ ഉല്‍പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപണിയിലെത്തി ചുരുങ്ങിയ കാലംകൊണ്ട് 30,000 യൂണിറ്റിന്റെ ബുക്കിങ്ങാണ് ക്രിസ്റ്റയ്ക്ക് ലഭിച്ചത്. ഇതില്‍ പകുതിയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വകഭേദത്തിനാണ്. ഇത് കണക്കിലെടുത്ത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ടികെഎം സപ്ലൈയറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ക്രിസ്റ്റയ്ക്കായി ബുക്ക് ചെയ്ത് മൂന്ന് മാസത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. കാത്തിരിപ്പുകാലം കുറയ്ക്കുന്നതിന് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്നും കമ്പനി വക്താക്കള്‍ പറയുന്നു. മേയില്‍ പ്രതിമാസം 6000 യൂണിറ്റായി ക്രിസ്റ്റയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. ജൂണില്‍ അത് 7800ആയും വര്‍ദ്ധിച്ചിട്ടുണ്ട്.
ജനപ്രീതിയാര്‍ന്ന എംപിവിയായ ഇന്നോവയുടെ അടുത്ത തലമുറയായ ക്രിസ്റ്റ കഴിഞ്ഞ മേയിലാണു ടികെഎം അവതരിപ്പിച്ചത്. 20.78 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ മുംബൈ ഷോറൂം വില. രണ്ടു ലിറ്ററിലേറെ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ക്ക് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഡല്‍ഹിയില്‍ ക്രിസ്റ്റ വില്‍പന തുടങ്ങാന്‍ ടികെഎംനു കഴിഞ്ഞിട്ടില്ല.