ന്യൂഡല്‍ഹി|
സജിത്ത്|
Last Modified തിങ്കള്‍, 30 മെയ് 2016 (15:46 IST)
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട അടുത്തിടെ വിപണിയില്‍ എത്തിച്ച മോഡലാണ് ഇന്നോവ ക്രിസ്റ്റ. ഈ മോഡലിന്റെ പെട്രോള്‍ വകഭേദവുമായി എത്തുകയാണ് കമ്പനി. 2.7ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ പുതിയ എം പി വിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധച്ചതിനാലാണ് കമ്പനി ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.
പെട്രോള്‍ വകഭേദം എത്തുന്നതോടെ ഒരു മാസം 35,000 യൂണിറ്റ് ക്രിസ്റ്റ വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ എന്‍ജിന്‍ നിര്‍മാണം ടൊയോട്ടയുടെ ആര്‍ ആന്റ് ഡി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ദീപാവലിയോടു കൂടി പെട്രോള്‍ ക്രിസ്റ്റയെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യന്‍ നിരത്തുകളില്‍ മഹീന്ദ്ര സ്കോര്‍പിയോ, എക്സ് യു വി 500, മരുതി സുസ്സുക്കി എര്‍ട്ടിഗ, ഹോണ്ട മൊബീലിയോ എന്നിവയോടായിരിക്കും
ടയോട്ട ക്രിസ്റ്റയുടെ മത്സരം. 13.88 ലക്ഷം മുതല്‍ 20.78 ലക്ഷം വരെയായിരിക്കും പുതിയ ക്രിസ്റ്റയുടെ ഷോറൂമിലെ വിലയെന്ന് കമ്പനി വ്യക്തമാക്കി.