സജിത്ത്|
Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (10:18 IST)
ടൊയോട്ട കിർലോസ്കർ മോട്ടോർസിന്റെ പുതിയ എറ്റിയോസ്,
ലിവ വിപണിയിലെത്തി. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവുമായാണ് പ്ലാറ്റിനം എറ്റിയോസ് എന്ന പേരിലാണ് വാഹനം വിപണിയിലെത്തിയിട്ടുള്ളത്. എറ്റിയോസ് പെട്രോൾ മോഡലുകള്‍ക്ക് 6.43 ലക്ഷം രൂപ മുതൽ 7.74 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 7.56 ലക്ഷം മുതൽ 8.87 ലക്ഷം രൂപ വരെയുമാണ് വില.
എന്നാല്‍ പുതിയ എറ്റിയോസ് ലിവയുടെ പെട്രോൾ വകഭേദത്തിന് 5.24 ലക്ഷം രൂപ മുതൽ 6.28 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകള്‍ക്ക് 6.61 ലക്ഷം മുതൽ 7.44 ലക്ഷം വരെയുമാണ് വിപണിയിലെ വില. ഉള്ളിലും പുറത്തും ഏതാനും പുതിയ സവിശേഷതകളോടെയാണ് പുതിയ എറ്റിയോസും ലിവയും എത്തിയിട്ടുള്ളത്. ഇതോടെ എല്ലാ വകഭേദങ്ങളിലും രണ്ട് എയർ ബാഗുകളും എബിഎസ് സംവിധാനവും അവതരിപ്പിക്കുന്ന ആദ്യ കാർ നിർമാതാവായി ടൊയോട്ട മാറുകയു ചെയ്തു.